കേരളത്തിലെ കാൻസർ രോഗനില ആശങ്കാജനകം, 13 ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടേകാൽ ലക്ഷം

കൊച്ചി: എട്ടു വർഷത്തിനിടെ കാൻസർ രോഗത്തിന് കേരളത്തിലെ 13 പ്രധാന ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടേകാൽ ലക്ഷം പേർ. ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിനെ. എറണാകുളം ജനറൽ ആശുപത്രിയിൽ 3,092 പേർ ചികിത്സ നേടി.

നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണക്കുകൾ. ഔദ്യോഗിക സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തവർ നിരവധിയാണ്. അവയും വിലയിരുത്തിയാൽ കേരളത്തിലെ കാൻസർ രോഗനില ആശങ്കാജനകമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

സർക്കാർ മേഖലയിലെ എറണാകുളം ജനറൽ ആശുപത്രിയിൽ എട്ടു വർഷത്തിനിടെ 3092 പേരാണ് ചികിത്സ നേടിയത്. ഇവരിൽ 1598 പേർ പുരുഷന്മാരാണ്. 57.1 ശതമാനം. 1494 പേർ സ്ത്രീകളാണ്. 48.3 ശതമാനം. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും ആയിരങ്ങൾ ചികിത്സ തേടിയിട്ടുണ്ട്.

തിരുവനന്തപുരം ആർ.സി.സിയിൽ 11,191പേരാണ് പുതിയ ചികിത്സ തേടിയത്. തുടർചികിത്സയ്ക്ക് 1,50,330 പേരാണ് ആർ.സി.സിയിലെത്തിയത്. പ്രതിദിനം 525 രോഗികളാണ് ആർ.സി.സിയിൽ ചികിത്സ തേടിയെത്തുന്നത്. തലശേരിയിലെ മലബാർ കാൻസർ സെന്ററിലാണ് ആർ.സി.സി കഴിഞ്ഞാൽ കൂടുതൽ പേർ എത്തുന്നത്.

ആശ്രയം സർക്കാർ മേഖലയെ

ഭൂരിപക്ഷം രോഗികളും ചികിത്സയ്ക്ക് ആശ്രയിക്കുന്നത് സർക്കാർ മേഖലയിലെ ആശുപത്രികളെയാണ്. 60.01 ശതമാനം രോഗികളാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 39.9 ശതമാനമാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചത്.

മുന്നേറാതെ കാൻസർ സെന്റർ

കളശേരിയിൽ പ്രവർത്തിക്കുന്ന കൊച്ചി കാൻസർ സെന്ററിന് വളർച്ച നേടാൻ കഴിഞ്ഞിട്ടില്ല. 2014ൽ നിർമാണം ആരംഭിച്ച കെട്ടിടം ഇനിയും പൂർത്തിയായിട്ടില്ല. രണ്ടു വർഷമായി ഡയറക്ടർ പദവിയും ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ ഡയറക്ടറെ നിയമിക്കാൻ നടപടികൾ പൂർത്തിയായെങ്കിലും ഉത്തരവ് വന്നിട്ടില്ല. സ്‌പെഷ്യൽ ഓഫീസർ തസ്തികയിലും ആളില്ല. കെട്ടിടം പൂർത്തിയായി കേന്ദ്രം പൂർണതോതിൽ പ്രവർത്തിച്ചാൽ ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാകും.

നാളെ കാൻസർ ദിനം

രോഗത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പ്രതിരോധമാർഗങ്ങൾ പ്രചരിപ്പിക്കുന്നതിനും ഫെബ്രുവരി നാല് കാൻസർ ദിനമായി ആചരിക്കും. കൂട്ടായി ശബ്ദം ഉയത്തുക, പ്രവർത്തിക്കുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. കാൻസർ മുക്ത ലോകം എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

”ആരോഗ്യരംഗത്ത് പ്രധാനപ്പെട്ട വിഷയമാണ് കാൻസർ. ചെലവേറിയ ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്.”

ഡോ.എൻ.കെ. സനിൽകുമാർ

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ്‌

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ള

ശ്രേയസ് പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ ഫ്രണ്ട്‌സ് പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.പ്രസിഡന്റ് യൂനുസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലതീഷ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി

കളക്റ്ററേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബും കല്‍പ്പറ്റ കരുണ കണ്ണാശുപത്രിയും സംയുക്തമായി കളക്ടറേറ്റ് ജീവനക്കാര്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി 230 ഓളം ജീവനക്കാര്‍ നേത്ര പരിശോധനക്ക് വിധേയരായി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ

വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാടന്‍കൊല്ലി പ്രദേശത്ത് നാളെ (ജനുവരി 15) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക് ആന്‍ഡ് സ്‌പെഷ്യല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം വിതരണം, സ്ഥാപിക്കല്‍, പരിശോധന പ്രവര്‍ത്തനങ്ങള്‍ക്കായി താത്പര്യമുള്ള നിര്‍മാതാക്കള്‍/ അംഗീകൃത ഏജന്‍സികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 26 ന് വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.