മേപ്പാടി: ലോക ക്യാൻസർ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ വൊളന്റീയേഴ്‌സും ജെ സി ഐ കല്പറ്റ ചാപ്റ്ററുമായി സഹകരിച്ച് കൊണ്ട് നടത്തിയ ബോധവൽക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഡീൻ ഡോ. ഗോപകുമാരൻ കർത്ത നിർവഹിച്ചു. മേപ്പാടി പോലിസ് സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ മെഡിക്കൽ, നഴ്സിംഗ്, ഫാർമസി വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ജെ സി ഐ അംഗങ്ങളും അണിനിരന്നു. തുടർന്ന് ഡോ
മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാൻസർ വിഭാഗം സീനിയർ സ്പെഷ്യലിസ്റ് ഡോ. പ്രീജേഷ് ജനാർദ്ദനന്റെ നേതൃത്വത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപിച്ചു.മേപ്പാടി സബ് ഇൻസ്‌പെക്ടർ അബ്ദു മഠത്തിൽ,എ ജി എം ഡോ.ഷാനവാസ് പള്ളിയാൽ, ജെ സി ഐ പ്രസിഡന്റ് ബേബി നാപ്പള്ളി, ആസ്റ്റർ വളന്റീർസ് ലീഡ് മുഹമ്മദ് ബഷീർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത







