നെന്‍മേനി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്വീപ്പര്‍, ഡ്രൈവര്‍ (മാസത്തില്‍ 7 ദിവസത്തേക്ക്) തസ്തികകളില്‍ നിയമനം നടത്തുന്നു. ഡ്രൈവര്‍ തസ്തികയ്ക്ക് ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. നെന്‍മേനി പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 7 ന് രാവിലെ 11 ന് നെന്‍മേനി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത







