കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. മഞ്ചേരി മുൻ എം എൽ എ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്‌തീൻ കുരിക്കളാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി