മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ടോളിവുഡിലെ യുവ താരം അഖിൽ അക്കിനേനിയും മമ്മൂട്ടിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഏപ്രിൽ 28 നാണ് തിയറ്ററിലെത്തുക. യൂലിൻ പ്രൊഡക്ഷൻസ് ആണ് ഏജന്റ് കേരളത്തിൽ‌ വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററിലെത്തും.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആക്ഷന് ഏറെ പ്രധാന്യമുള്ളതാണ്. ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിച്ചിരിക്കുന്നത്. പുതുമുഖ നടി സാക്ഷി വൈദ്യ ആണ് നായിക. മമ്മൂട്ടി മിലിറ്ററി ഓഫീസറായാണ് ചിത്രത്തിലെത്തുന്നത്.

ഹിപ്പോപ്പ് തമിഴൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്ര‌ഹണം രാകുല്‍ ഹെരിയനാണ് എഡിറ്റ് നവീൻ നൂലി. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂട്ടിയും തെലുങ്കിലെ യുവ താരം അഖിൽ അക്കിനേനിയും ഒരുമിക്കുമ്പോൾ ചിത്രം ആഘോഷമാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കൽപ്പറ്റ നഗരസഭ തൊഴിൽ മേള നാളെ

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തി വരുന്ന വിജ്ഞാനകേരളം തൊഴിൽ മേള കൽപ്പറ്റ നഗരസഭയിൽ നാളെ (ഒക്ടോബർ 9) നടക്കും. 18 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന

ശാസ്ത്രാവബോധം വളർത്താൻ എംആര്‍എസുകളിലെ മഴവില്ല് പദ്ധതി പൂർണ വിജയം

വിദ്യാർത്ഥികളിൽ ശാസ്ത്രബോധം, അന്വേഷണാത്മക – വിമർശനാത്മക ചിന്ത വളർത്താൻ  ആവിഷ്കരിച്ച മഴവില്ല് പദ്ധതിയ്ക്ക് പൂര്‍‌ണവിജയം. സംസ്ഥാന ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ ഡിസ്‌ക്‌) മുഖേനെ ജില്ലയിലെ നാല് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലാണ് പദ്ധതി

വിദ്യാർത്ഥികൾക്ക് ഭരണപാഠമൊരുക്കി വെള്ളമുണ്ട ഡിവിഷൻ

സ്കൂൾ ലീഡർമാർക്ക് ഭരണസംവിധാനവും ഭരണ നേതൃത്വവും പരിചയപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് ഭരണ പഠനയാത്ര സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട

വിമാനയാത്രയില്‍ കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമുണ്ടോ; കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യാനാകുമോ?

കുട്ടികള്‍ക്ക് വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുക്കണോ? പലര്‍ക്കുമുള്ള സംശയമാണ് ഇത്. ചിലരാകട്ടെ, ട്രെയിനിലും ബസിലും ഒരു നിശ്ചിത പ്രായം വരെ കുട്ടികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നുള്ളതിനാല്‍ വിമാനത്തിലും അങ്ങനെത്തന്നെയാണെന്ന് ചിന്തിക്കുന്നവരുമാണ്. എന്നാല്‍ അതാണോ സത്യം? ഇക്കാര്യത്തില്‍

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്; കേരളത്തിന്‍റെ വാർറൂം ചുമതല ഹർഷ കനാദത്തിന്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വാര്‍റൂം തുറക്കാനുള്ള നടപടികൾ തുടങ്ങി. കേരളത്തിൽ വാർറൂമിന്റെ ചുമതല ഹര്‍ഷ കനാദത്തിനാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ

ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.