അർധരാത്രി നഗ്നയായെത്തിയ യുവതി ഭീതിപടർത്തി; അന്വേഷണത്തിനൊടുവിൽ ദുരൂഹതയുടെ ചുരുളഴിഞ്ഞു

റാംപൂർ: അർധരാത്രിയെത്തി നഗ്നയായ വീടുകളുടെ കോളിങ്ബെൽ അടിച്ച യുവതി ഭീതി പടർത്തി. യു.പി നഗരമായ റാംപൂരിലാണ് സംഭവം. കോളിങ് ബെല്ലടിച്ച ശേഷം നഗ്നയായ സ്ത്രീ അപ്രത്യക്ഷയാവുന്നുവെന്നായിരുന്നു. സംഭവം ആവർത്തിച്ചതോടെ മിലാക് ഗ്രാമത്തിൽ ഇതു സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചു.

ആളുകളുടെ ഭീതി വർധിച്ചതോടെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റാംപൂർ ​പൊലീസ് പ്രസ്താവന പുറത്തിറക്കി. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് വീടുകളിൽ എത്തുന്നതെന്നും ഇവർ കഴിഞ്ഞ അഞ്ച് വർഷമായി ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

അന്വേഷണത്തിനൊടുവിൽ യുവതിയുമായി ബന്ധപ്പെട്ട ദുരൂഹത അവസാനിച്ചുവെന്നും രാത്രിയെത്തുന്ന പെൺകുട്ടിയെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. മാനസികനില തെറ്റിയ പെൺകുട്ടി അഞ്ച് വർഷമായി ബറേലിയിൽ ചികിത്സയിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. പെൺകുട്ടിയെ നന്നായി ശ്രദ്ധിക്കണമെന്ന് അവരുടെ രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ ഷെയർ ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു.

കോഴിക്കോട് നാളെ മുതല്‍ ടോള്‍: 3000 രൂപയ്ക്ക് 200 യാത്ര: ജില്ലയിലെ വാഹനങ്ങള്‍ക്ക് 50ശതമാനം ഇളവ്, പാസിന് 340 രൂപ

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാമനാട്ടുകര മുതല്‍ വെങ്ങളം വരേയുള്ള പാതയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുക. ടോള്‍പിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാണെന്ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ കോടതിയിലെ ഫര്‍ണിച്ചറുകളുടെ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 24 ന് വൈകിട്ട് അഞ്ചിനകം കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ലഭിക്കണം. ഫോണ്‍- 04936 202277 Facebook Twitter

മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര ലഭ്യമാക്കുന്നതിന് 60 വയസ്സ് കഴിഞ്ഞവരില്‍ നിന്നും മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പല്ലുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്; ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനംനല്‍കി

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തം ഉറപ്പാക്കി ക്ഷയരോഗ

അധ്യാപക നിയമനം

പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.