ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍…

നിരവധി ധര്‍മ്മങ്ങള്‍ ഓരോ നിമിഷവും നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്.

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

പലരിലും ഫാറ്റി ലിവർ രോഗലക്ഷണങ്ങളില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു. എന്നിരുന്നാലും, രോഗം പുരോഗമിക്കുമ്പോൾ, ചർമ്മത്തില്‍ മഞ്ഞനിറം, വാരിയെല്ലുകളുടെ താഴെ വലതുഭാഗത്ത് മങ്ങിയ വേദന, അടിവയറ്റിലെ വീക്കം, കാലുകൾ, ശരീരഭാരം കുറയൽ എന്നിവ ഉണ്ടാകാം.

ഫാറ്റി ലിവര്‍ എന്ന അവസ്ഥയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

ഇലക്കറികള്‍…

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, ബ്രൊക്കോളി, കാബേജ് തുങ്ങിയവ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

പയർ വർ​ഗങ്ങൾ…

പയർ വർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കും. പയർ, പരിപ്പ്, കടല, സോയ പയർ എന്നിവയിൽ അടങ്ങിയിരിക്കുന്ന റസിസ്റ്റന്റ് സ്റ്റാർച്ച് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും.

ഒമേ​ഗ 3 ഫാറ്റി ആസിഡ്…

സാൽമൺ, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ഹൃദ്രോ​ഗം, പക്ഷാഘാതം തുടങ്ങിയ രോ​ഗസാധ്യതകളും കുറയ്ക്കാനും സാധിക്കും.

മഞ്ഞള്‍…

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരളിലെ വിഷാംശം നീക്കുന്നതിനും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാനും സഹായിക്കും.
അവക്കാഡോ…

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

വിത്തുകള്‍…

സൂര്യകാന്തി വിത്ത്, ഫ്ലക്സ് സീഡ്, ചിയ സീഡ്സ് , മത്തങ്ങക്കുരു തുടങ്ങിയ വിത്തുകളാണ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും കാത്സ്യവും സിങ്കും അയേണും മഗ്നീഷ്യവും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയതാണ് ഇവ. കൂടാതെ പ്രോട്ടീനുകളും മിനറലുകളുടെയും കലവറയാണ് ഇവ. ധാരാളം ഭക്ഷ്യനാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഇവ കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്..

ഓട്സ്…

ഓട്സ് കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കും. പോഷക സമൃദ്ധവും ഫൈബർ സമ്പുഷ്ടവുമാണ് ഓട്സ്. നിരവധി ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമാണ് ഓട്സ്.

വാള്‍നട്സ്…

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള വാള്‍നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

കാപ്പി…

മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ഫാറ്റി ലിവര്‍ അവസ്ഥ മൂര്‍ച്ഛിക്കാതിരിക്കാനും കരളിലെ ദോഷകരമായ എന്‍സൈം അളവ് കുറയ്ക്കാനും സഹായകരമാണെന്ന് ചില പഠനങ്ങള്‍ പറയുന്നു.

ഗ്രീന്‍ ടീ…

ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍‌ അടങ്ങിയ ഗ്രീന്‍ ടീ കരളിലെ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം

കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ

‘ജീവിതത്തിലെ അസുലഭ നിമിഷം’; ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം

ദാദാ സാഹിബ് അവാർഡ് ജേതാവ് മോഹൻലാലിന് ആദരവുമായി ഇന്ത്യൻ കരസേന. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചു. ജീവിതത്തിലെ അസുലഭനിമിഷമാണെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുമെന്നും

അർഹതയ്ക്കുള്ള അംഗീകാരം; 2024 ലെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സഞ്ജുവിന്; വരുൺ മികച്ച ബൗളർ

2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടർ വർഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി

ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു, കരാർ അരികിലെന്ന് ട്രംപ്; ഗാസ പദ്ധതിയിൽ ചർച്ച പുരോഗമിക്കുന്നു

ടെല്‍ അവീവ്: ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണിതെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വര്‍ഷമായ കഴിഞ്ഞ ദിവസം പുറത്തിറക്കിയ

കുറഞ്ഞ വിലയിൽ സ്വർണം ഇവിടെ കിട്ടും; ദുബായ്‌യും അമേരിക്കയും ഇന്ത്യക്കാരുടെ ഗോള്‍ഡ് മാര്‍ക്കറ്റ്

സ്വർണത്തിന് അന്നും ഇന്നും എന്നും ആവശ്യക്കാർ ഏറെയാണ്. ആഭരണമായും സമ്പാദ്യമായും നിക്ഷേപമായും വിലമതിപ്പേറെയുള്ള വസ്തു തന്നെയാണ് എക്കാലത്തും സ്വർണം. എല്ലാ നാട്ടിലും സ്വർണത്തെ ഇതേ മൂല്യത്തോടെയാണ് ആളുകൾ കാണുന്നതെങ്കിലും വിലയുടെ കാര്യത്തിൽ അങ്ങനെയല്ല. നികുതിയും

നെറ്റ്‌വർക്ക് കണക്ഷനില്ലാതെ ഇനി കോൾ ചെയ്യാം! BSNLൻ്റെ പുതിയ സേവനം റെഡി

BSNL എന്ന് കേൾക്കുമ്പോഴേ നെറ്റിചുളിഞ്ഞിരുന്ന ഒരു കാലമുണ്ട്. നെറ്റ്‌വർക്കുമായും ബന്ധപ്പെട്ടും ഡാറ്റാ ഉപയോഗമായി ബന്ധപ്പെട്ടുമെല്ലാം നിരവധി പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ നിന്ന് BSNL പുത്തൻ പരിഷ്‌കരണങ്ങളുമായി ഓരോ ചുവടും മുന്നോട്ട് വയ്ക്കുകയാണ്. ഇപ്പോഴിതാ നെറ്റ്‌വർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.