ഇന്ധനം ടാങ്ക് നിറച്ചടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകും: പേടിപ്പിക്കാന്‍ വീണ്ടും വ്യാജ സന്ദേശം

കണ്ണൂര്‍: ടാങ്ക് നിറയെ എണ്ണയടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യന്‍ ഓയിലിന്റെ പേരില്‍ വ്യാജ സന്ദേശം. കണ്ണൂരില്‍ കാര്‍ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതില്‍ വാഹന ഉടമകള്‍ പേടിയിലാണ്. സാമൂഹികമാധ്യമങ്ങളിലെ സന്ദേശം വീടുതൊട്ട് പെട്രോള്‍പമ്പുവരെ ചര്‍ച്ചചെയ്യപ്പെടുകയാണ്.

ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വാഹന ടാങ്കില്‍ പൂര്‍ണമായി പെട്രോള്‍ നിറയ്ക്കരുതെന്നുമാണ് സന്ദേശം. പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിന് ഇടംനല്‍കുക. പരമാവധി പെട്രോള്‍ നിറച്ചതിനാല്‍ ഈയാഴ്ച അഞ്ച് സ്‌ഫോടന അപകടങ്ങള്‍ സംഭവിച്ചെന്നും സന്ദേശത്തില്‍ പറയുന്നു.

പെട്രോള്‍ ടാങ്ക് ദിവസത്തില്‍ ഒരിക്കല്‍ തുറന്ന് അകത്ത് കെട്ടിക്കിടക്കുന്ന വാതകം പുറത്തേക്ക് വിടണം. ഇതിനൊപ്പം ഈ സന്ദേശം മറ്റുള്ളവര്‍ക്ക് അയക്കാനും നിര്‍ദേശിക്കുന്നു. ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം പ്രചരിപ്പിക്കപ്പെടുന്നു.

വ്യാജസന്ദേശം -ഐ.ഒ.സി.എല്‍. ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ പങ്കുവെയ്ക്കുന്നത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വീണ്ടും ട്വീറ്റിലൂടെ അറിയിച്ചു. വാഹന നിര്‍മാതാക്കള്‍ നിശ്ചയിച്ച പൂര്‍ണപരിധിവരെ ഇന്ധനം നിറയ്ക്കാം.

വേനലിലോ മഴക്കാലത്തോ ഒന്നും സംഭവിക്കില്ല. ഇത് അടിസ്ഥാനരഹിത പ്രചരണമാണെന്ന് വാഹന വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇന്‍ലെറ്റ് പൈപ്പില്‍ (നെക്ക്) വരെ ഇന്ധനം അടിക്കുന്ന പ്രവണത ഒഴിവാക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു.

നെക്കില്‍ കുറച്ച് സ്ഥലം (സ്‌പേസ്) ഒഴിച്ചിട്ടാല്‍ വായു ബാഷ്പീകരിക്കുന്നത് തടയും. വായു പോകാത്തവിധം നിറഞ്ഞാല്‍ അതില്‍ ചൂടുള്ള സമയം മര്‍ദം കൂടി ടാങ്കിന് തകരാര്‍ വരും. ഫുള്‍ ടാങ്ക് അടിക്കുന്നതിന് പകരം അല്‍പ്പം സ്ഥലം വിട്ട് (ബ്രീത്തിങ്) അടിക്കുന്നത് എപ്പോഴും നല്ലതാണെന്ന് മെക്കാനിക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏത് വാഹനത്തിലും ഫുള്‍ടാങ്ക് ശേഷിയുടെ കുറച്ച് അധികം അടിച്ചാലും ഒരു കുഴപ്പവും വരില്ലെന്നാണ് ഇന്ധന ഏജന്‍സികളുടെ അഭിപ്രായം. 30 ലിറ്റര്‍ ഫുള്‍ടാങ്ക് ശേഷിയുള്ള കാറില്‍ ശരിക്കും 35 ലിറ്റര്‍ വരെ കൊള്ളും. ബാഷ്പീകരണസാധ്യതകൂടി കണക്കാക്കിയാണ് വാഹനത്തിന്റെ ഫുള്‍ടാങ്ക് ശേഷി തീരുമാനിക്കുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.

അധ്യാപക നിയമനം

പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം: കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: ദിനംപ്രതി രൂക്ഷമാകുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. സഞ്ചാരികളുടെ വർധനവും ചുരം റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അമിത തിരക്കും കാരണം

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.

ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു

ഡോക്ടർ നിയമനം

ജില്ലാ ആരോഗ്യ വകുപ്പിൽ അഡ്ഹോക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്,  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവയുമായി  ജനുവരി 19 രാവിലെ 10ന് ജില്ലാ

ആശാ വർക്കർ നിയമനം

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാർഡുകളിലേക്ക് ആശാ വർക്കർ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും 24നും 45നും ഇടയിൽ പ്രായവുമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ അതത് വാർഡിൽ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.