ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുല്‍പ്പളളിയിലെ ആര്‍ച്ചറി അക്കാദമിയിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം 944 രൂപയ്ക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ടെണ്ടര്‍ ഫോറത്തോടൊപ്പം 3600 രൂപ നിരതദ്രവ്യം അടക്കണം. ടെണ്ടര്‍ ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 1 നകം ലഭിക്കണം. ഫോണ്‍: 04936 202658.

അധ്യാപക നിയമനം
പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 16 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9495186493.







