മാനന്തവാടി-കേരളത്തിലെ യുവജനങ്ങളുടെ പ്രതിക്ഷകളിൽ കരിനിഴൽ വീഴ്ത്തിയ ബജറ്റാണ് കേരള നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി അരോപിച്ചു. ജനവിരുദ്ധ ബജറ്റ് കത്തിച്ചു കൊണ്ട് യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെയും പൊതുമേഖലയെ തകർത്തും ധൂർത്തും അഴിമതിയും നടത്തുന്ന സർക്കാർ ബജറ്റിൻ്റെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നിയോജക മണ്ഡലം പ്രസിഡണ്ട് ബൈജു പുത്തൽപുരിൽ അദ്ധ്യക്ഷത വഹിച്ചു.പി.വി.ജോർജ്, വി.സി.വിനിഷ്,സുശോബ് ചെറുകുമ്പം,പി.കെ.ബിജു,ജിബിൻ മാമ്പള്ളി,ഷംസിർ അരണപാറ, പ്രിയേഷ് തോമസ്,ഷിൻ്റോ കല്ലിങ്കൽ, പി.ബി.വൈശാഖ്,ചന്ദ്രൻ എടമന, ഷിനു എടവക,സിജോ കമ്മന എന്നിവർ സംസാരിച്ചു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്