മാനന്തവാടി നഗരസഭ ബ്രൈറ്റ് മാനന്തവാടി പദ്ധതിയുടെ ഭാഗമായി
മാനന്തവാടി നഗരത്തിലെ അംബേദ്കർ റോഡിൽ ഗ്യാരേജ് ജങ്ഷനിൽ സ്ഥാപിച്ച ലോ മാസ്‌റ്റ് ലൈറ്റ് നഗരസഭ വൈ.ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു,
ഡിവിഷൻ കൗൺസിലറും നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സനുമായ അഡ്വ സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ പി വി എസ് മൂസ്സ, ലേഖ രാജീവൻ.കൗൺസിലർ മരായ പി വി ജോർജ്. പി ഷംസുദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അമീൻ. അഡ്വ റഷീദ് പടയൻ.പി കെ അസ്മത്ത്, കടവത്ത് മുഹമ്മദ്, മുനീർ പാറക്കടവത്ത്. ആവ തെറ്റമല, റസാക്ക് മാസ്റ്റർ. റഷീദ് നീലാംബരി. കടവത്ത് ബഷീർ. എന്നിവർ സംബന്ധിച്ചു.