കൽപ്പറ്റഃ വന്യജീവി ശല്യം ചർച്ച ചെയ്യാൻ ഭരണസമിതി യോഗത്തിൽ അജണ്ട എടുക്കാൻ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷദ് മരക്കാർ മുൻകൈ എടുക്കാതിരുന്ന നടപടിയിൽ എൽ.ഡി.എഫ് വയനാട് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി ഭരണസമിതി യോഗം ബഹിഷ്കരിച്ചു ഇറങ്ങി പോയി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു,എൽ.ഡി എഫ് പാർലമെന്ററി പാർട്ടി കൺവീനർ ജുനൈദ് കൈപ്പാണി,ചീഫ് വിപ്പ് സുരേഷ് താളൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഇറങ്ങി പോയത്.
ജില്ലാ പഞ്ചായത്തിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരത്തിൽ എൻ.സി പ്രസാദ്,വിജയൻ.കെ,ബിന്ദു പ്രകാശ് ,എ.എൻ സുശീല,സിന്ധു ശ്രീധരൻ
തുടങ്ങിയവർ സംസാരിച്ചു.
വനനിയമം ഭേദഗതി ,നഷ്ടപരിഹാരം കാലോചിതമായി ശാസ്ത്രീയമായി പരിഷ്കരിക്കുക, ജില്ലയിലെ ഏകോപന പ്രവർത്തനങ്ങൾക്ക് വൈത്തിരി മാതൃകയിൽ ജില്ലാ പഞ്ചായത്ത്’ മുൻകൈ എടുക്കുക .വനത്തിലെ തേക്ക് ,യൂക്കാലി, കൊന്ന നീക്കം ചെയ്യുക ‘ സ്വാഭാവിക വനമാക്കി മാറ്റുക തുടങ്ങിയ കാര്യങ്ങളും എൽ ഡി.എഫ് മെമ്പർമാർ ആവശ്യപ്പെട്ടു.