ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളി അനുജന്‍റെ മേല്‍ പതിക്കാതെ കരവലയമൊരുക്കി 7 വയസുകാരി

ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിന്‍റെ നേര്‍ചിത്രമായ സഹോദരങ്ങളുടെ ചിത്രം വൈറലാവുന്നു. പൊട്ടിവീണ കോണ്‍ക്രീറ്റ് കഷ്ണത്തിനടിയില്‍ സഹോദരന്‍റെ തലയ്ക്ക് സംരക്ഷണമൊരുക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും 7.8 തീവ്രതയുള്ള ഭൂകമ്പമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മേഖലയെ തന്നെ സാരമായ ബാധിച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 8300 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെയുണ്ടായ തുടര്‍ ചലനങ്ങളാണ് തുര്‍ക്കിയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകുലുക്കിയത്. 21ാം നൂറ്റാണ്ടിലെ ഏറ്റവും തീവ്രതയും അപകടകരവുമായ ഭൂകമ്പമെന്നാണ് തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തെ വിലയിരുത്തുന്നത്.

പ്രതികൂല കാലാവസ്ഥകളെ വെല്ലുവിളിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം. ഏഴ് വയസ് പ്രായമുള്ള പെണ്കുട്ടിയാണ് തന്‍റെ കുഞ്ഞു സഹോദരനെ കോണ്‍ക്രീറ്റ് പാളിക്ക് കീഴില്‍ കൈ കൊണ്ട് സംരംക്ഷിച്ച് നിര്‍ത്തിയത്. 17 മണിക്കൂറോളം ഇത്തരത്തില്‍ കഴിഞ്ഞ സഹോദരങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രസവിച്ച് മണിക്കൂറുകൾ പോലും തികയാത്ത കുഞ്ഞിനെയാണ് തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മൂന്നാം ദിവസവും രക്ഷാ പ്രവർത്തനത്തിന് പ്രതിസന്ധിയായി തുടർചലനങ്ങളും കനത്ത മഞ്ഞും മഴയും. തകർന്നടിഞ്ഞ കെട്ടിങ്ങൾക്കടിയിൽ പെട്ട ആയിരങ്ങൾക്കായി തുര്‍ക്കിയില്‍ തെരച്ചിൽ തുടരുകയാണ്. രക്ഷാ പ്രവർത്തനത്തിനായി അതിർത്തി തുറക്കില്ലെന്ന് സിറിയൻ സർക്കാർ വ്യക്തമാക്കി.. ഇതിനിടെ തുർക്കിയിൽ വീണ്ടും ഭൂചലനം ഉണ്ടായി. നേരത്തെ ഭൂചലനം ഉണ്ടായ ഗാസിയാന്റെ പ്രവിശ്യയിലാണ് 4.3 തീവ്രതയുള്ള തുടർ ചലനം ഉണ്ടായത്. നിലവിൽ അഞ്ച് മുതൽ പത്ത് വരേയാണ് ദുരന്ത മേഖലയിലെ ശരാശരി താപനില. ചില ഇടങ്ങളിൽ മൈനസിനും താഴെ. ഇനിയുള്ള ഓരോ നിമിഷവും പ്രാധാനമെന്നാണ് ലോക ആരോഗ്യ സംഘടനയും രക്ഷാ പ്രവർത്തകരും പറയുന്നത്. ദുരിത ബാധിതർക്കായി താത്കാലിക ആശുപത്രികളും താമസ സൗകര്യവും ഒരുക്കുന്നതിനും കാലാവസ്ഥ വെല്ലുവിളിയാകുന്നുണ്ട്. ഇതിനിടെ തുർക്കിയിൽ വീണ്ടും ഭൂചലനം ഉണ്ടായി. നേരത്തെ ഭൂചലനം ഉണ്ടായ ഗാസിയാന്റെ പ്രവിശ്യയിലാണ് 4.3 തീവ്രതയുള്ള തുടർ ചലനം ഉണ്ടായത്.

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.

ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു

ഡോക്ടർ നിയമനം

ജില്ലാ ആരോഗ്യ വകുപ്പിൽ അഡ്ഹോക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്,  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവയുമായി  ജനുവരി 19 രാവിലെ 10ന് ജില്ലാ

ആശാ വർക്കർ നിയമനം

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാർഡുകളിലേക്ക് ആശാ വർക്കർ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും 24നും 45നും ഇടയിൽ പ്രായവുമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ അതത് വാർഡിൽ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവർ

ലക്ചറർ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ നിയമനം നടത്തുന്നു. ബിടെക് ഹാർഡ്‌വെയർ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജനുവരി 14 രാവിലെ 10 ന് മേപ്പാടി തഞ്ഞിലോടുള്ള ഗവ

മരം ലേലം

ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ ജനുവരി 20 രാവിലെ 11ന് പടിഞ്ഞാറത്തറ ബി.എസ്.പി ഡിവിഷൻ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936 292205, 04936

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.