ഫെബ്രുവരി 19 ന് നടക്കുന്ന ഒന്നാംഘട്ട എം.ബി.എ പ്രവേശന പരീക്ഷയായ ‘കെ മാറ്റ്’ പരീക്ഷാ പരിശീലനത്തിന് പുന്നപ്ര ഐ.എം.ടിയില്‍ സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം നടത്തുന്നു. ഫെബ്രുവരി 15 മുതല്‍ ഫെബ്രുവരി 17 വരെയാണ് പരിശീലനം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദം നേടിയവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9188067601, 9526118960, 9747272045, 9746125234.

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.
ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു







