പിടിച്ചുനിൽക്കാൻ പെടാപ്പാട്: സെസിൽ പകച്ച് പമ്പുടമകൾ ജില്ലയിൽ ഒരുവർഷത്തിനിടെ പൂട്ട് വീണത് ഏഴ് പമ്പുകൾക്ക്

കാസർകോട് : അടിക്കടിയുണ്ടാകുന്ന ഇന്ധനവിലവർധന സാധാരണക്കാരനൊപ്പം ഡീലർമാരെയും പ്രതിസന്ധിയിലാക്കുന്നു. തൊട്ടടുത്ത കർണാടകയിലെ ഇന്ധനവിലയുമായുള്ള വലിയ അന്തരം മുതലാക്കി വലിയ വാഹനങ്ങൾ നാട്ടിലെ പമ്പുകളിൽ കയറാത്തത് വിപണിയെ ബാധിച്ചു.

ഇക്കാരണം കൊണ്ട് മാത്രം ഒരുവർഷത്തിനിടെ ഏഴ് പമ്പുകൾക്കാണ് ജില്ലയിൽ താഴുവീണത്. തൊഴിലാളികളുടെ ശമ്പളമുൾപ്പെടെ പ്രതിദിനം ചെലവാകുന്ന തുകയ്ക്കുള്ള വിറ്റുവരവ് പോലുമില്ലാത്ത നിലയിലാണ് പമ്പുകൾ. ഒരുലിറ്റർ ഇന്ധനം വിറ്റാൽ 18 രൂപയാണ് നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുക. എന്നാൽ, വിലവർധനയെന്ന കാരണത്താൽ ലോറി ഉടമകളൊക്കെയും കേരളത്തിലെ പമ്പുകളോട് മുഖം തിരിക്കുന്നു.

കർണാടകയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പെട്രോളിന് 6.50, ഡീസലിന് എട്ട് രൂപയുടെയും വിത്യാസമുണ്ട്. ഇനി രണ്ട് രൂപ സെസ് കൂടി വന്നാൽ ഈ വ്യത്യാസം വർധിക്കും. ദീർഘദൂര സർവീസ് നടത്തുന്ന ലോറികൾ ഉൾപ്പെടെ മാഹിയിൽനിന്നും കർണാടകയിൽനിന്നും ഇന്ധനം നിറക്കും. പ്രതിദിനം ശരാശരി 10,000 ലിറ്റർ ഡീസൽ വില്പന നടന്നിരുന്ന പമ്പിൽ ഇപ്പോൾ അത് പത്ത് ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ധന വില്പനയിൽ വലിയ ഇടിവുണ്ടായത് വായ്പയെടുത്തും മറ്റും ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടിയാണ്.

വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഡീസലിന്റെ മറവിൽ ടാങ്കറുകളിൽ കർണാടകയിൽനിന്ന്‌ ഡീസലെത്തിക്കുന്നതും പമ്പുകളുടെ വരുമാനത്തെ ബാധിച്ചു. കൂടാതെ, അതിർത്തി മേഖലകളിൽ കൂടുതലായി പുതിയ പമ്പുകൾ വരുന്നതും പ്രശ്നമാണ്.

ഇന്ധനവില കുറയ്ക്കണം- ഡീലേഴ്‌സ് അസോസിയേഷൻ

ഇന്ധനവില കുറയ്ക്കണമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വില കുറയ്ക്കുന്നതിലൂടെ കർണാടകയിലെ പമ്പുകളിലേക്ക് പോകുന്ന ഉപഭോക്താക്കളെ തിരിച്ചുപിടിക്കാൻ സാധിക്കും. അങ്ങനെ വന്നാൽ, നികുതിയിനത്തിൽ മാത്രം വൻതുക സർക്കാരിന് ലഭിക്കും. ഈ സാഹചര്യം പരിശോധിക്കാതെയാണ് സെസ് ഏർപ്പെടുത്തുന്നത്. ഇത് സ്വകാര്യവാഹനങ്ങളെ ഉൾപ്പെടെ ജില്ലയിലെ പമ്പിൽ നിന്നകറ്റുമെന്നാണ് ഇവരുടെ പരാതി. ഇതോടെ കച്ചവടം കുറയുന്നത് പ്രതിസന്ധിയിലായ ഡീലർമാർക്ക് തിരിച്ചടിയാവും. ഇതരസംസ്ഥാനങ്ങളിൽനിന്നും ഇന്ധനം നിറയ്ക്കാനുള്ള കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ തുക ചെലവഴിക്കുന്നതിലൂടെ കേരളത്തിന് ലഭിക്കേണ്ട നികുതിയാണ് മറ്റൊരിടത്തേക്ക് കൊടുക്കുന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് എൽ.എം. പ്രഭു, ഗണേശ് നായക്, ലക്ഷ്മി നാരായണൻ, എം. രാധാകൃഷ്ണൻ, മഞ്ജുനാഥ കാമത്ത്, മൂസ ബി. ചെർക്കള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.