ടൂറിസത്തെ അനാവശ്യ നിയമങ്ങൾ കൊണ്ട് നശിപ്പിക്കാൻ ശ്രമിക്കുന്നു:വയനാട് ടൂറിസം അസോസിയേഷൻ

കൽപ്പറ്റ :- വയനാട്ടിൽ സർക്കാർ തലത്തിൽ ടൂറിസത്തെ പ്രമോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ സർക്കാർ പറയുന്ന കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥ വൃന്ദം ജല രേഖയാക്കി മാറ്റുന്നു.ഉദ്യോഗസ്ഥർ അനാവശ്യ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരികയാണ്. അടുത്തകാലങ്ങളിലായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പോകുന്ന ആളുകളുടെ അടുത്ത് അനാവശ്യമായി അയൽവാസികളുടെ എൻഒസി വേണമെന്ന് നിയമം ഉണ്ടാക്കി. ഈ നിയമം ആളുകൾ മിസ്യൂസ് ചെയ്യുകയാണ് പല ബിസിനസ് സ്ഥാപനങ്ങൾക്കെതിരെയും പ്രവർത്തിക്കുന്നതിന് ഇത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇതിനു പുറമെ ആണ് പല ഡിപ്പാർട്ട്മെന്റുകളിൽ നിന്നും പല രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നത്. ഇത് സർക്കാർ തലത്തിലും, ജില്ലാ കളക്ടർ നേരിട്ടും വേണ്ട നടപടി സ്വീകരിക്കണം എന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവിശ്യപെട്ടു. പ്രസിഡന്റ്‌ സൈദലവി കെ പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനീഷ് B നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സൈഫുള്ള വൈത്തിരി, അബ്ദുറഹ്മാൻ മാനന്തവാടി, അൻവർ മേപ്പാടി,സുബി ഗ്രീൻസ്, വർഗീസ് എ ഒ, മുനീർ കാക്കവയൽ, സജി വൈത്തിരി,സുമ പള്ളിപ്രം, ബാബു ബത്തേരി,മനോജ്‌ , പ്രബിത ചുണ്ട എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.