വാലന്റൈൻസ് ഡേ ദിനത്തിൽ കിടിലൻ ഓഫറുമായി കെഎസ്ആർടിസി.

കേരളത്തിലെ പല ജില്ലകളിലും കെഎസ്ആർടിസി വിനോദ സഞ്ചാര പാക്കേജുകൾ ആരംഭിച്ചിരുന്നു. കുറഞ്ഞ ചിലവിൽ ആനവണ്ടിയിൽ കറങ്ങി സ്ഥലങ്ങൾ കണ്ട് ആസ്വദിച്ച് വരാം എന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിച്ചത്. ഇപ്പോഴിതാ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നൂറാമത്തെ വിനോദയാത്ര 14ന് പ്രണയദിനത്തിൽ നടത്താൻ ഒരുങ്ങിയിരിക്കുകയാണ് കെഎസ്ആർടിസി കൂത്താട്ടുകുളം ഡിപ്പോ. വാലന്റൈൻ ദിനത്തിൽ കൊല്ലം മൺറോതുരുത്ത്, സമ്പ്രാണിക്കൊടി എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര.

3 ജില്ലകളുടെ സംഗമ സ്‌ഥാനമായ കൂത്താട്ടുകുളത്ത് വിനോദ യാത്രയ്ക്ക് നല്ല പ്രതികരണം ആണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 10 നാണ് ഇടുക്കി -അഞ്ചുരുളിയിലേക്കുള്ള ആനവണ്ടി ഉല്ലാസ യാത്രയുടെ കന്നി യാത്രയ്ക്ക്അനൂപ് ജേക്കബ് എംഎൽഎ പച്ചക്കൊടി വീശിയത്. കായലും, കടലും, കാടുമെല്ലാം ഉൾപ്പെടുന്ന തരത്തിൽ ക്രമേണ പുതിയ കേന്ദ്രത്തിലേക്ക് യാത്ര എത്തിച്ചേരുകയായിരുന്നു.
പാക്കേജുകളുടെ ഭാഗമായി ഒരുക്കിയ തോണി, കപ്പൽ സഞ്ചാരങ്ങൾ യാത്രികർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. മാത്രമല്ല സ്ത്രീകൾക്ക് മാത്രമായി സൗഹൃദ യാത്രയും സംഘടിപ്പിച്ചു.

നൂറാമത്തെ യാത്രയിൽ പങ്കാളിയാകുന്നതിനായി മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം.1070 രൂപയാണ് നിരക്ക്. പ്രശാന്ത് വേലിക്കകം ആണ് ഡിപ്പോയുടെ ബജറ്റ്‌ ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ -ഓർഡിനേറ്റർ. യാത്രയ്ക്കായി ബുക്ക് ചെയ്യാൻ വിളിക്കേണ്ട നമ്പർ 9447223212.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.