വില രണ്ടര മുതൽ നാലര ലക്ഷം വരെ; ഓടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് പോലും ആവശ്യമില്ല: ഇന്ത്യയിൽ സ്വകാര്യ ഉപയോഗത്തിന് അനുമതിയുള്ള വിന്റേജ് ലുക്ക് ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം…

ഇന്ത്യയില്‍ അടുത്തകാലത്തായി ഇലക്‌ട്രിക് കാറുകള്‍ വലിയ ജനപ്രീതിയാര്‍ജ്ജിച്ച്‌ കൊണ്ടിരിക്കുകയാണ്. പലര്‍ക്കും പരമ്ബരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഉപേക്ഷിച്ച്‌ ഇലക്‌ട്രിക് കാറുകളെ പുല്‍കാന്‍ അതിയായ ആഗ്രഹുമുണ്ട്. എന്നാല്‍ അതിന്റെ ഉയര്‍ന്ന വിലയാണ് വിലങ്ങുതടിയായി നില്‍ക്കുന്നത്. എന്നാല്‍ അത്തരം ആഗ്രഹങ്ങള്‍ ഒരിക്കലും അടക്കിപ്പിടിക്കേണ്ട ആവശ്യമില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ കാറുകള്‍.

ഇന്ത്യയിലെ ചില സ്ഥാപനങ്ങള്‍ വെറും ബേസിക് പവര്‍ട്രെയിനുകളും ഘടകങ്ങളും ഉപയോഗിച്ച്‌ വിന്റേജ് തീം കസ്റ്റം ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സും ആവശ്യമില്ല. ഏകദേശം മൂന്ന് ലക്ഷം രൂപ റേഞ്ചില്‍ ചിലവ് വരുന്ന ഇത്തരം ചില കാറുകള്‍ നിങ്ങളെ പരിചയപ്പെടാം.

വിന്റേജ് തീമിൽ കസ്റ്റമൈസ്ഡ് കാര്‍ നിര്‍മിക്കുന്നതില്‍ മിടുക്കരാണ് പഞ്ചാബ് ആസ്ഥാനമായുള്ള പ്ലൂട്ടോ മോട്ടോര്‍സ്. വെള്ള നിറത്തിലുള്ള വിന്റേജ് തീം ഇലക്‌ട്രിക് കാര്‍ അവര്‍ വികസിപ്പിച്ചെടുത്തു. അതിന്റെ ബോണറ്റിന് കീഴില്‍ രണ്ട് ബാറ്ററികളും പിന്നില്‍ രണ്ട് ബാറ്ററികളും സജ്ജീകരിച്ചിരിക്കുന്നു. 2 സീറ്റര്‍ കാറിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല.ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 19 ഇഞ്ച് ട്യൂബ്-ടൈപ്പ് ടയറുകള്‍, എല്‍ഇഡി ഓക്‌സിലറി ലാമ്ബുകള്‍ എന്നിവ ഇവിയില്‍ കാണാം. പരമാവധി 100 കിലോമീറ്റര്‍ റേഞ്ചാണ് ഇവിക്ക് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഗ്രീന്‍മാസ്റ്റര്‍

പേര് സൂചിപ്പിക്കുന്നത് പോലെ ‘ഗ്രീന്‍മാസ്റ്റര്‍’ പച്ച നിറത്തിലുള്ള വിന്റേജ് തീം ഇലക്‌ട്രിക് കാറാണ്. ഇതും 2 സീറ്ററാണ്. ഡ്യുവല്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളില്‍ നിന്നുള്ള സ്‌പോക്ക് വീലുകളും ട്യൂബ്-ടൈപ്പ് ടയറുകളും ഇതിന് ലഭിക്കുന്നു. 1.2 kW ഇലക്‌ട്രിക് മോട്ടോറാണ് ഈ വിന്റേജ് ഇവിക്ക് കരുത്ത് പകരുന്നത്

ഇത് 2.2 Nm പീക്ക് ടോര്‍ക്ക് ഔട്ട്പുട്ട് നല്‍കുന്നു. ഫുള്‍ചാര്‍ജില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ ആണ്. 3 വര്‍ഷം ബാറ്ററി വാറണ്ടി വാഗ്ദാനം ചെയ്യുന്ന വിന്‍േറജ് ഇവിയുടെ പ്രാരംഭ വില 4.5 ലക്ഷം രൂപയാണ്.

റോയല്‍ സഫാരി

റോയല്‍ സഫാരിയുടെ ഇവിയാണ് പട്ടികയില്‍ അടുത്തത്. ഇത് ഷീറ്റ് മെറ്റല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം കൂടാതെ ലഗേജ് സ്‌പെയ്‌സ് ലഭിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇതിന്റെ വാട്ടര്‍പ്രൂഫ് റൂഫ് നീക്കം ചെയ്യാന്‍ സാധിക്കും.

ഇവിയുടെ എല്ലാ വിവരങ്ങളും സ്റ്റാറ്റസും കാണിക്കുന്ന ഒരു മോണോക്രോം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നു. ലിഥിയം-അയണ്‍, ലെഡ് ആസിഡ് തഎന്നിങ്ങനെ 2 ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ലഭ്യമാണ്. 100 കി.മീ റേഞ്ചാണ് കമ്ബനി അവകാശപ്പെടുന്നത്.

ഇലക്‌ട്രിക് വില്ലീസ്

കുഞ്ഞന്‍ വില്ലീസിന്റെ ഇലക്‌ട്രിക് പതിപ്പ് വലിപ്പത്തില്‍ ചെറുതാണെങ്കിലും യഥാര്‍ഥ പതിപ്പിനോട് സാമ്യത പുലര്‍ത്തുന്നുണ്ട്. വില്ലിസ് CJ3B ജീപ്പിന് ആനുപാതികമായ അളവുകളാണ്. ബാറ്ററി ബോണറ്റിന് കീഴിലും മോട്ടോര്‍ പിന്‍ ചക്രങ്ങള്‍ക്കിടയിലും സ്ഥാപിച്ചിരിക്കുന്നു. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ എടുക്കും. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാം. പരമാവധി വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ ആണ്. 2.50 ലക്ഷം രൂപ മുടക്കിയാല്‍ ഇ-വില്ലിസ് സ്വന്തമാക്കാം.

മുകളില്‍ പറഞ്ഞ ഇവികള്‍ക്കെല്ലാം ഒരു വിന്റേജ് ലുക്ക് ഉണ്ടെന്നത് ശരി തന്നെ. എങ്കിലും ഇതിന്റെ വലിപ്പവും അളവുകളും കണ്ടാല്‍ ഇത് ഒരു പെട്രോള്‍ എഞ്ചിനുള്ള യഥാര്‍ത്ഥ കാര്‍ അല്ലെന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. ഈ ഇവികള്‍ വ്യക്തിഗത ഉപയോഗങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് സാരം.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.