ആസ്തി 21,455 കോടി; രാജ്യത്തെ ധനികരായ വനിതകളിൽ മൂന്നാം സ്ഥാനം: തമിഴ്നാട്ടുകാരിയായ രാധ വെമ്ബുവിനെ കുറിച്ച് അറിയാം…

ഫോബ്സിന്റെ സമ്ബന്നരുടെ പട്ടിക പ്രകാരം ഇന്ത്യയിലെ മൂന്നാമത്തെ സമ്ബന്നയായ സ്ത്രീയാണ് രാധ വെമ്ബു. ലളിതമായ ജീവിതം നയിക്കുന്ന ഇവരെ കുറിച്ച്‌ കൂടുതല്‍ പേര്‍ക്കും അറിയില്ലായിരിക്കാം. സ്വന്തം പ്രയത്നത്താല്‍ സമ്ബന്നയായ രാധ വെമ്ബുവിന്റെ ആസ്തിയായി ഫോബ്സ് കണക്കാക്കിയിട്ടുള്ളത് ഏകദേശം 21,455 കോടി രൂപയാണ്. ലോകത്തെ ഏറ്റവും വലിയ 1176ാമത്തെ ധനികയാണ് രാധ. ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കമ്ബനിയായ സോഹോ കോര്‍പ്പറേഷന്റെ ഓഹരികളാണ് ഇവര്‍ക്ക് ഈ നേട്ടമുണ്ടാക്കി നല്‍കിയത്. കമ്ബനിയുടെ കൂടുതല്‍ ഓഹരികളുടേയും ഉടമയാണ് രാധാ വെമ്ബു.

1972ല്‍ മദ്രാസ് ഹൈക്കോടതിയിലെ സ്‌റ്റെനോഗ്രാഫറുടെ മകളായി ജനിച്ച രാധ വെമ്ബു തമിഴ്നാട്ടിലെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയ അവര്‍ പഠനകാലത്ത് തന്നെ സഹോദരങ്ങള്‍ക്കൊപ്പം ബിസിനസ് മേഖലയില്‍ തിളങ്ങാന്‍ ആരംഭിച്ചു.

നിലവില്‍ സോഹോ മെയിലിന്റെ പ്രൊഡക്‌ട് മാനേജരായി 250 ഓളം പേരടങ്ങുന്ന ഒരു ടീമിനെയാണ് രാധ വെമ്ബു നയിക്കുന്നത്. ചെന്നൈയില്‍ ആസ്ഥാനമായ കമ്ബനിയുടെ പ്രധാന ക്യാമ്ബസ് ടെക്സസിലെ ഓസ്റ്റിനിലാണ്. ആറ് കോടിയോളം ഉപയോക്താക്കളാണ് സോഹോ മെയിലിനുള്ളത്. ലോകമെമ്ബാടുമുളള ഒമ്ബത് രാജ്യങ്ങളില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു.ജാനകി ഹൈടെക് അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെയും ഹൈലാന്‍ഡ് വാലി കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്ബനിയുടെയും ഡയറക്ടര്‍ കൂടിയാണ് രാധ.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്

മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ

സ്വകാര്യബസും കാറും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

അപകടം ബത്തേരി മൈസൂർ റോഡിൽ എടത്തറ ഓഡിറ്റോറിയത്തിന് സമീപം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. Facebook Twitter WhatsApp

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ദേവസ്യ കവല, മൂളിത്തോട്, അഞ്ചാം പീടിക പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 24) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.