‘നിങ്ങള്‍ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കും കുട്ടികള്‍ക്കും ഈ ഭക്ഷണം നല്‍കുമോ?’

ഭക്ഷണം പുറത്തുനിന്ന് കഴിക്കുമ്പോള്‍ നാം എപ്പോഴും നേരിടുന്ന പ്രശ്നങ്ങളാണ് വൃത്തിയെ ചൊല്ലിയുള്ള ആശങ്കയും അതുപോലെ രുചിയില്ലായ്മയും. വൃത്തിയായും രുചിയോടെയും ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളോ സ്ഥാപനങ്ങളോ എല്ലാം നമ്മുടെ ചുറ്റുപാടില്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളും എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്.

ഇത്തരത്തില്‍ മിക്കപ്പോഴും വിമര്‍ശനം നേരിടുന്നതാണ് ട്രെയിനില്‍ നല്‍കുന്ന ഭക്ഷണം. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രെയിൻ ഭക്ഷണത്തെ കുറിച്ച് പരാതികളുയര്‍ന്നുകേള്‍ക്കുകയും ഇതില്‍ ധാരാളം ചര്‍ച്ചകളുണ്ടാവുകയും ചെയ്യാറുണ്ട്.
സമാനമായ രീതിയില്‍ ട്രെയിനിലെ ഭക്ഷണത്തെ കുറിച്ച് ഒരു യുവതി ട്വിറ്ററില്‍ പങ്കുവച്ച രൂക്ഷ വിമര്‍ശനമാണിപ്പോള്‍ കാര്യമായ ശ്രദ്ധ നേടുന്നത്. ട്രെയിനില്‍ നിന്ന് ഇവര്‍ വാങ്ങിക്കഴിച്ച ഭക്ഷണത്തിന്‍റെ ഫോട്ടോയും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ചോറും പച്ചക്കറി കറികളുമാണ് ഫോട്ടോയില്‍ കാണുന്നത്.

കാഴ്ചയ്ക്ക് ഇതില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും അനുഭവപ്പെടാനില്ല. എന്നാലീ ഭക്ഷണം തീരെ ഗുണമേന്മ പുലര്‍ത്താത്തത് ആണെന്നാണ് യുവതിയുടെ വിമര്‍ശനം. നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം ഇതുവരെ രുചിച്ചുനോക്കിയിട്ടുണ്ടോ എന്ന് ഇന്ത്യൻ റെയില്‍വേയെ ടാഗ് ചെയ്ത് ചോദിച്ചുകൊണ്ടാണ് ഭൂമിക എന്ന യുവതി തന്‍റെ വിമര്‍ശനം തുടങ്ങുന്നത്.
‘ഇത്രയും ഗുണനിലവാരമില്ലാത്ത ഭക്ഷണം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്കോ കുട്ടികള്‍ക്കോ നല്‍കുമോ? ഇത് തടവുകാര്‍ക്ക് കൊടുക്കുന്ന ഭക്ഷണം പോലെയുണ്ട്. ട്രെയിന്‍ ടിക്കറ്റ് നിരക്ക് നാള്‍ക്കുനാള്‍ കൂടി വരുന്നുണ്ട്. പക്ഷേ അതേ ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ഇപ്പോഴും നിങ്ങള്‍ ആളുകള്‍ക്ക് നല്‍കിവരുന്നത്… -‘ ഇതായിരുന്നു ഭൂമിക ട്വിറ്ററില്‍ കുറിച്ചത്.

നിരവധി പേരാണ് ഭൂമികയുടെ ട്വീറ്റിനോട് പ്രതികരണം അറിയിച്ചിരിക്കുന്നത്. മിക്കവരും ട്രെയിനിലെ ഭക്ഷണം തീരെ മോശമാണെന്ന അഭിപ്രായം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. അതേസമയം ഒരു വിഭാഗം പേര്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്ര ഗുണനിലവാരമുള്ള ഭക്ഷണമേ കിട്ടൂവെന്നും അത് പറ്റാത്തവര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരുന്നതാണ് നല്ലതെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ യുവതിയുടെ ട്വീറ്റിന് മറുപടിയുമായി ‘റെയില്‍വേ സേവ’ രംഗത്തെത്തി. എന്നാല്‍ യുവതിയെ ‘സര്‍’ എന്ന് തെറ്റായി അഭിസംബോധന ചെയ്ത് തുടങ്ങിയ ട്വീറ്റിന് ട്രോളാണ് ഏറ്റവുമധികം ലഭിച്ചിരിക്കുന്നത്.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB

തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം

പി എസ് സി ഇന്റര്‍വ്യൂ

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 602/2024) തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തിയ്യതികളില്‍ പി എസ് സി വയനാട് ജില്ലാ ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ്

താപവാതം, മഴക്കാല മുന്നൊരുക്കം: ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ താപവാതം, പ്രാദേശിക ഹീറ്റ് ആക്ഷന്‍ പ്ലാന്‍, മഴക്കാല മുന്നൊരുക്കം എന്നിവ ആസ്പദമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ശില്പശാല

ജല വിതരണം മുടങ്ങും

പൂതാടി മാത്തൂര്‍വയല്‍ പമ്പിങ് സ്റ്റേഷനിലെ കിണറും ലീഡിങ് ചാനലും ശുദ്ധീകരിക്കുന്നതിനാല്‍ ജലവിതരണം ഏപ്രില്‍ 27,28,29 തിയതികളില്‍ പൂതാടി പഞ്ചായത്തില്‍ പൂര്‍ണമായും പുല്‍പ്പള്ളി പഞ്ചായത്തില്‍ ഭാഗികമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉഷ്ണം കനക്കുന്നു; സഹജീവികളേയും ചേർത്തുപിടിക്കുക : എസ്കെഎസ്ബിവി

കമ്പളക്കാട്: സഹജീവികൾക്ക് ദാഹജലം നൽകൽ വിശ്വാസത്തിൻ്റെ ഭാഗമാണെന്നും കേരളത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിന ചൂടിൽ ദാഹജലം തേടി അലയുന്ന പക്ഷി- പറവകൾക്കും അതിനുള്ള സൗകര്യം എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഒരുക്കണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി

രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡി്‍ൽ , വെള്ളിയാഴ്ച ഉപയോ​ഗിച്ചത് 252 ജിഗാവാട്ട് വൈദ്യുതി

രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തി വെള്ളിയാഴ്ച്ചയാണ് വൈദ്യുതി ഉപഭോഗം 252 ജിഗാവാട്ടിൽ എത്തിയത് 2024 മെയ് 30 ന് രേഖപ്പെടുത്തിയ 249.9 ജിഗാവാട്ടായിരുന്നു ഇത് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.