കല്‍പ്പറ്റ ഗവ. ജനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് ഓഫീസര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഇലക്ട്രിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഇന്‍ഷുറന്‍സ് ക്ലെയിം പ്രൊസസിംഗ് ഓപ്പറേറ്റര്‍ തസ്തികകളുടെ കൂടിക്കാഴ്ച ഫെബ്രുവരി 23 നും ലാബ് ടെക്നിഷ്യന്‍, ക്ലീനിംഗ് സ്റ്റാഫ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 24 നും രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില്‍ നടക്കും. അപേക്ഷ ഫോറം ജനറല്‍ ആശുപത്രിയില്‍ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. കല്‍പ്പറ്റ നഗരസഭ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 04936 206768, 202037.

ഇ-ലേലം
വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍







