മാനന്തവാടി ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ മാനന്തവാടി നഗരസഭ, തിരുനെല്ലി, തവിഞ്ഞാല്‍ എന്നീ പഞ്ചായത്തുകളിലും അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 45 നും മദ്ധ്യേ. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ 3 വര്‍ഷം ഇളവും താല്‍ക്കാലികമായി സേവനം അനുഷ്ടിച്ചവര്‍ക്ക് സേവന കാലയളവിന്റെ അടിസ്ഥാനത്തില്‍ പരമാവധി 3 വര്‍ഷം വരെ ഇളവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 28 ന് വൈകീട്ട് 5 നകം മാനന്തവാടി ഐസിഡിഎസ് ഓഫീല്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി തലശ്ശേരി റോഡിലുള്ള ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 240324.

എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്‍ക്കുന്ന ചില ജനപ്രിയ ആപ്പുകള്‍
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനിയായ







