വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി ബഹ്റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം

മനാമ: വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി ബഹ്റൈൻ ചാപ്റ്റർ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ അനുസ്മരണവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു.മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ബഹ്റൈൻ കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് എ പി ഫൈസൽ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.എ ടി കെ സലാം ഹാജി അധ്യക്ഷത വഹിച്ചു. വി കെ അബ്ദുറഹ്മാൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി.കരീം ഹാജി കുട്ടോത്ത് സ്ഥാപനം പരിചയപ്പെടുത്തി.കെ എ നാസർ മൗലവി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി.

കമ്മിറ്റി ഭാരവാഹികളായി
രക്ഷാധികാരികൾ
ഫക്രുദ്ധീൻ തങ്ങൾ (പ്രസിഡൻ്റ് ബഹ്റൈൻ സമസ്ത)
ഹബീബ്റഹ്മാൻ (പ്രസിഡൻ്റ് ബഹ്റൈൻ കെ എം സി സി)
റസാക്ക് മൂഴിക്കൽ (ട്രഷറർ ബഹ്റൈൻ കെ എം സി സി)

പ്രസിഡൻ്റ്: എ ടി കെ സലാം ഹാജി
ജനറൽ സെക്രട്ടറി:ഹുസൈൻ മക്കിയാട്
ട്രഷറർ:കരീം ഹാജി കുട്ടോത്ത്
കോ – ഓർഡിനേറ്റർ പി ടി ഹുസൈൻ മുട്ടിൽ
വർക്കിംഗ് സെക്രട്ടറി: ഫത്ഹുദ്ധീൻ മേപ്പാടി

വൈസ് പ്രസിഡൻ്റ്
എ പി ഫൈസൽ വില്യാപ്പള്ളി,
അഷ്റഫ് കാട്ടിൽ പീടിക
ഇബ്രാഹീം ഹാജി മിഹ്റാജ്,
എം പി സി അഷ്റഫ് പന്തിപ്പൊയിൽ
കാസിം റഹ്മാനി തെങ്ങുമുണ്ട

ജോ :സെക്രട്ടറി
റഷീദ് ഫൈസി കമ്പളക്കാട്
സ്വമദ് അഞ്ചാം മൈൽ
ശറഫുദ്ദീൻ മാരായമംഗലം
നവാസ് കുണ്ടറ
ഉമർ മൗലവി മലവയൽ
ഷൗക്കത്ത് കോരങ്കണ്ടി
ഏരിയ കോ – ഓർഡിനേറ്റർമാർ
ഒ കെ കാസിം നന്തി
ഷമീർ മാടക്കര
നൗഫൽ മാനന്തവാടി
അബൂബക്കർ പെരിങ്ങത്തൂർ
മുനീർ അഞ്ചാം മൈൽ
ഹുസൈൻ വെങ്ങപ്പള്ളി
ഷാഹുൽ അഞ്ചുകുന്ന്
കരീം മാസ്റ്റർ
റിയോ കരീം
അബ്ദുല്ല പന്തിപ്പൊയിൽ
സഫീർ നിരവിൽപുഴ
റിയാസ് പന്തിപ്പൊയിൽ
ഉസ്മാൻ ഹമദ് ടൗൺ
സഹീർ കുട്ടോത്ത് മനാമ
മുജീബ് കാപ്പാട് ബുദയ്യ
നൗഷാദ് ജർദാബ്
ഒ പി റഷീദ് ജിദാലി
മൂസ റഫ
മുസ്തഫ കെ എം സി സി സാർ
ജാഫർ മേപ്പാടി ഇസ ടൗൺ
ഷംസുദ്ദീൻ ദാർകുലൈബ്
ശാഫി കമ്മന സനദ്
സി അബ്ദുല്ല മുഹർറഖ് സൂഖ്
അൻവർ സ്വാലിഹ് ബുസ്വൈത്വീൻ
ഇസ്മായിൽ ഉമ്മുൽ ഹസം
ഫോർജി അഷ്റഫ് സെൻട്രൽ മാർക്കറ്റ്
നാസർ ഗലാലി
ഫാസിൽ ഹിദ്ദ്
മജീദ് കാപ്പാട് ജിദാപ്പസ്
എന്നിവരെ തെരെഞ്ഞെടുത്തു.

സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ് എ അബ്ദുൽ വാഹിദ് കെ എം സി സി ആക്ടിംഗ് സെക്രട്ടറി കെ പി മുസ്തഫ അഷ്റഫ് കാട്ടിൽ പീടിക, കരീം മാസ്റ്റർ റസാക്ക് മൂഴിക്കൽ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു സംസാരിച്ചു ഹുസൈൻ മക്കിയാട് സ്വാഗതവും പി ടി ഹുസൈൻ നന്ദിയും പറഞ്ഞു

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.