ലിയോണല്‍ മെസി ചരിത്ര നേട്ടത്തിനരികെ; ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡ് ഉടൻ മറികടക്കും

പാരിസ്: ക്ലബ്ബ് കരിയറില്‍ മറ്റൊരു നേട്ടത്തിരികെയാണ് സൂപ്പര്‍ താരം ലിയോണല്‍ മെസി. നാളെ മാഴ്‌സെയ്‌ക്കെതിരെ സ്‌കോര്‍ ചെയ്താല്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാകും മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡും മെസിക്ക് മുന്നിലുണ്ട്. ഏറ്റവുമധികം ബാലണ്‍ ഡി ഓര്‍, ഏറ്റവുമധികം ഗോള്‍ഡന്‍ ബൂട്ട്. മെസി സ്വന്തമാക്കാത്ത വ്യക്തിഗത നേട്ടങ്ങള്‍ ചുരുക്കം. ക്ലബ്ബിലും ദേശീയ ജേഴ്‌സിയിലും നേടാവുന്നതെല്ലാം മെസി പേരിലെഴുതി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള ഗോള്‍വേട്ടയുടെ റെക്കോര്‍ഡുകളാണ് ഇനി മെസിക്ക് മറികടക്കാനുള്ളത്. പിഎസ്ജിക്കായി ഒരു ഗോള്‍ കൂടി നേടിയാല്‍ ക്ലബ്ബ് കരിയറില്‍ 700 ഗോളെന്ന നാഴികകല്ലും മെസി പേരിലെഴുതും. ബാഴ്‌സലോണ, പിഎസ്ജി ക്ലബ്ബുകള്‍ക്കായാണ് മെസിയുടെ ഗോള്‍ നേട്ടം. ബാഴ്‌സയ്ക്കായി നേടിയത് 778 മത്സരങ്ങളില്‍ 672 ഗോളുകള്‍. 61 മത്സരങ്ങളില്‍ 27 ഗോളുകളാണ് പിഎസ്ജിക്കായി മെസി നേടിയത്.

യൂറോപ്യന്‍ ഫുട്‌ബോളില്‍ 701 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനും ഇനി അധികകാലം ആയുസുണ്ടാകില്ല. ഈ വര്‍ഷം പിഎസ്ജിക്കായി എട്ട് മത്സരങ്ങളില്‍ നാല് ഗോളുകളാണ് മെസിയുടെ സമ്പാദ്യം. അര്‍ജന്റീനയ്ക്കായി 98 ഗോളുകള്‍ പേരിലുള്ള മെസിക്ക് ആകെ ഗോള്‍നേട്ടം 800ലെത്താന്‍ ഇനി വേണ്ടത് മൂന്ന് ഗോളുകള്‍ മാത്രം.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എ‍‌ഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ രോഗത്തെ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും,സ്ത്രീകള്‍ക്കുമൊക്കെ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌. നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിനെ വിളിക്കുന്നത്.

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി

പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ്

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.