എസ്ഡിഎം എൽപി സ്കൂൾ വാർഷികാഘോഷം കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 4 വിജയി മാസ്റ്റർ ശ്രീനന്ദ് വിനോദ് വിശിഷ്ടാതിഥി ആയിരുന്നു. പി ടി എ പ്രസിഡന്റ് വിനീത്കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ, വാർഡ് കൗൺസിലർ ടി.മണി സമ്മാനങ്ങൾ വിതരണം ചെയ്തു. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് രമേഷ് ഉണർവിനെ ചടങ്ങിൽ ആദരിച്ചു. പ്രധാനധ്യാപിക പി കെ സുമതി സ്വാഗതമർപ്പിച്ച ചടങ്ങിൽ സാവിയോ ഓസ്റ്റിൻ, ഫഹീമത്ത് സി എം,എം കെ അനിൽകുമാർ, ടി എൻ പുഷ്പ എന്നിവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ചടങ്ങിനെ വർണ്ണാഭമാക്കി.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







