പൊറോട്ടയും ഇറച്ചിയും ഒരു പതിവാക്കല്ലേ…; കാരണം അറിയാം…

വയറിന്‍റെ ആരോഗ്യം മോശമാകുന്നത് വ്യക്തികളെ വലിയ രീതിയിലാണ് ആകെയും ബാധിക്കാറ്. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍, മലബന്ധം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ തുടങ്ങിയ പല പ്രശ്നങ്ങളും വയറിന്‍റെ ആരോഗ്യം അവതാളത്തിലായാല്‍ പതിവാകും.

ചില ഭക്ഷണശീലങ്ങളും ഇത്തരം പ്രശ്നങ്ങള്‍ പതിവാക്കാം. ഇത് മനസിലാക്കി പ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കണം. അതുപോലെ തന്നെ വയറിന് ഗുണകരമായി വരുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന, പതിവായി കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ചീര, മുരിങ്ങ അല്ലെങ്കില്‍ ലെറ്റൂസ് എല്ലാം പോലത്തെ ഇലക്കറികളാണ് ഈ പട്ടികയില്‍ വരുന്നൊരു ഭക്ഷണം. ഇവയെല്ലാം തന്നെ ഫൈബറിന്‍റെ നല്ല ഉറവിടങ്ങളാണ്. ഫൈബര്‍ ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഘടകമാണ്. ദഹനം കൃത്യമായി നടക്കുന്നതിലൂടെ വയറിന്‍റെ ആരോഗ്യവും മെച്ചപ്പെടുന്നു.

രണ്ട്…

അപ്പം, പുട്ട്, ചപ്പാത്തി പോലുള്ള പലഹാരങ്ങളെല്ലാം ഉണ്ടാക്കാൻ ഇന്ന് മിക്ക വീടുകളിലും റെഡി-മെയ്‍ഡ് പൊടികള്‍ വാങ്ങിക്കുകയാണ് പതിവ്. എന്നാലിത്തരത്തില്‍ പാക്ക് ചെയ്ത് വരുന്ന പൊടികളെക്കാള്‍ ധാന്യങ്ങള്‍ അങ്ങനെ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതാണ്. അല്ലെങ്കില്‍ ധാന്യങ്ങള്‍ വീട്ടില്‍ തന്നെ ഉണക്കി പൊടിച്ചെടുക്കുന്നതുമാകാം.

മൈദ കഴിവതും ഒഴിവാക്കുന്നതും നല്ലതാണ്. കാരണം മൈദ വളരെയധികം പ്രോസസ് ചെയ്ത് വരുന്ന പൊടിയാണ്. ഇത് ഗുണങ്ങള്‍ നല്‍കില്ലെന്ന് മാത്രമല്ല- ദഹനത്തിന് പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ പതിവായി മൈദ കഴിച്ചാല്‍ അത് വയറിനെ ദോഷകരമായി ബാധിക്കാം. അതുകൊണ്ടാണ് പൊറോട്ട പതിവായി കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

മൂന്ന്…

ലീൻ പ്രോട്ടീൻ അഥവാ കലോറി കുറഞ്ഞ, ഹെല്‍ത്തിയായ പ്രോട്ടീൻ കഴിക്കുന്നതും നല്ലതാണ്. സാധാരണഗതിയില്‍ ഇറച്ചിയാണ് പ്രോട്ടീന് വേണ്ടി ഏവരും ആശ്രയിക്കുന്നൊരു ഭക്ഷണം. എന്നാല്‍ ഇറച്ചി കഴിക്കുന്നത് കൂടുതലായാല്‍ അത് ആരോഗ്യത്തിന് ഭീഷണിയായി വരാം. പല തരത്തിലുള്ള ഭീഷണികളാണ് ഇറച്ചി ആരോഗ്യത്തിന് മുകളില്‍ ഉയര്‍ത്തുന്നത്. കൊളസ്ട്രോള്‍ – അമിതവണ്ണം, ചില രോഗങ്ങളുടെ ഗൗരവം കൂട്ടുന്നത് അടക്കം പല രീതിയിലാണിവ പ്രവര്‍ത്തിക്കുക. പ്രത്യേകിച്ച് റെഡ് മീറ്റ് ( ബീഫ്, മട്ടണ്‍, പോര്‍ക്ക് തുടങ്ങിയവ).

ഈ പ്രശ്നമൊഴിവാക്കാൻ ബീൻസ്, പയര്‍-പരിപ്പുവര്‍ഗങ്ങള്‍, ടോഫു പോലുള്ള വിഭവങ്ങളെ പ്രോട്ടീന് വേണ്ടി ആശ്രയിക്കാം.

നാല്…

ഡയറ്റില്‍ നല്ലതുപോലെ പഴങ്ങള്‍ (ഫ്രൂട്ട്സ്) ഉള്‍പ്പെടുത്തുക. മധുരം കാര്യമായ അളവില്‍ അടങ്ങിയ പഴങ്ങള്‍ക്ക് പകരം മധുരം അല്‍പം കുറഞ്ഞ പഴങ്ങളാണ് നല്ലത്. ആപ്പിള്‍, മാമ്പഴം എന്നിവയെല്ലാം മധുരം കൂടുതലുള്ള പഴങ്ങളാണ്. മറിച്ച് സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന ഓറഞ്ച്, മുന്തിരി, ബെറികള്‍ എല്ലാം കഴിക്കാം. ഇവയും ദഹനം എളുപ്പത്തിലാക്കുന്നു.

അഞ്ച്…

കട്ടിത്തൈര് കഴിക്കുന്നതും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായിക്കുന്നു. ഇതും പതിവായി തന്നെ കഴിക്കാവുന്നതാണ്. കട്ടിത്തൈരില്‍ അടങ്ങിയിട്ടുള്ള ‘ലാക്ടിക് ആസിഡ് ബാക്ടീരിയ’ ആണ് വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നത്.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

ക്വട്ടേഷൻ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17

കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

സുൽത്താൻബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ്

അധ്യാപക നിയമനം

ആനപ്പാറ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 10ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 266467

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ്

ഹിന്ദി അധ്യാപക നിയമനം

കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്‍.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം നവംബർ 10 രാവിലെ 10ന് ഹൈസ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04936 204082, 9496730006 Facebook

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.