രാജ്യാന്തര എണ്ണവില 70 ഡോളറിലേക്ക്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയില്ല; കാരണം

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഗണ്യമായി കുറഞ്ഞെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പ്രതിഫലിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഈ പാദത്തിന്റെ തുടക്കത്തില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. ഇതുമൂലം ഉണ്ടായ നഷ്ടം നികത്താന്‍ എണ്ണ വിതരണ കമ്പനികള്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്ത് ഉടന്‍ പെട്രോള്‍, ഡീസല്‍ വില കുറയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2022 മെയ് മാസത്തിന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു ബാരല്‍ എണ്ണയ്ക്ക് 100 ഡോളര്‍ വരെ വില ഉയര്‍ന്നിരുന്നു. ഇപ്പോള്‍ 72 ഡോളറില്‍ എത്തി നില്‍ക്കുകയാണ് എണ്ണ വില. ബാങ്കിങ് മേഖലയില്‍ ഉണ്ടായ പ്രതിസന്ധിയാണ് എണ്ണവില ഗണ്യമായി താഴാന്‍ കാരണം. കൂടാതെ മാന്ദ്യഭീഷണിയും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഈ പാദത്തിന്റെ തുടക്കത്തില്‍ എണ്ണവില ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. എണ്ണ ഇറക്കുമതി വഴി ഏകദേശം 18,000 കോടിയുടെ നഷ്ടം നേരിട്ടതായാണ് എണ്ണ വിതരണ കമ്പനികള്‍ അവകാശപ്പെടുന്നത്. ഇത് നികത്തുന്നത് വരെ രാജ്യത്ത് എണ്ണവില കുറയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ അടുത്തകാലത്ത് എണ്ണവില കുറയാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധരും പറയുന്നു.
മെയ് 2022ന് ശേഷം എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. അന്ന് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. പെട്രോള്‍ ലിറ്ററിന് എട്ടുരൂപയും ഡീസല്‍ ആറുരൂപയുമാണ് എക്‌സൈസ് ഡ്യൂട്ടി കുറച്ചത്.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ

മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് ശരീരം ഈ 3 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും

മരണം ഇതുവരെ ആര്‍ക്കും മനസിലാകാത്ത നിഗൂഢമായ രഹസ്യം തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍ അയാള്‍ക്കും അയാളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരുപോലെ വൈകാരികവും വിലപ്പെട്ടതുമാണ്. ഇതുവരെയുള്ള എല്ലാ ജീവിത യാത്രകളും വളരെ മനോഹരമാണെങ്കിലും മരണമെന്ന

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി; കണ്ടെത്തിയത് സെല്ലിൽ ഒളിപ്പിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത്

‘അടിച്ചാൽ തിരിച്ചടി, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട.. ഷാഫിയെ തടയാമെന്നത് വ്യാമോഹമാണ് മോനെ’; പിന്തുണച്ച് നേതാക്കള്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ണിടിച്ചിൽ പ്രദേശത്ത് ജിയോളജി -മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.