കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി ഫണ്ട് 3 ലക്ഷം ഉപയോഗിച്ച് ടാറിങ് ചെയ്ത പറളിക്കുന്ന് പെരുകിൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമ ടീച്ചർ, വാർഡ് വികസന സമിതി കൺവീനർ എ. മോഹനൻ,പി.ഗോപി, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.