ഫാർമസിസ്റ്റുകൾ ഡിഎംഒ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

മാനന്തവാടി :
വയനാട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിയമ ലംഘന നടപടിയ്ക്കും, ഫാർമസിസ്റ്റ് വിരുദ്ധ നിലപാടിന്നുമെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ( കെപിപിഎ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി എം ഒ ഓഫീസിലേയ്ക്ക് മാർച്ചും , ധർണ്ണയും നടത്തി.
കെപിപിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രവീൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ടി.പി.കുഞ്ഞുമോൻ അദ്ധ്യക്ഷനായി, സംസ്ഥാന പ്രസിഡണ്ട് ഗലീലിയോ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി , ടി. ഷുഹൈബ്, കെ.വി. പങ്കജാക്ഷൻ, ജയൻ കോറോത്ത്, പ്രസൂൺ ബാബു .പി, ടി.പി. രാജീവൻ,എം.ആർ മംഗളൻ, പി.ഷറഫുന്നീസ, എൽസൻ പോൾ എന്നിവർ സംസാരിച്ചു.
ഗാന്ധി പാർക്കിന്ന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിന് എം.ഹിരോഷി,എൻ.സിനീഷ്, സാജിദ് മൂസ, ലൈലാ പോൾ, ശ്രീവിദ്യ.വി.യം. ടി.വി.ഗംഗാധരൻ, വസന്തകുമാരി.കെ എന്നിവർ നേതൃത്വം നൽകി.

ശാസ്ത്രീയമായി മരുന്നിനെപറ്റി പഠിച്ച ഫാർമസിസ്റ്റുമാരെ മാറ്റിനിർത്തി , ഫാർമസിസ്റ്റുമാരല്ലാത്ത ജീവനക്കാരെ കൊണ്ട് മരുന്ന് ഡിസ്പെൻസ് ചെയ്യിക്കുവാനുള്ള വയനാട് ഡിഎംഒ യുടെ നിർദേശവും , പ്രവർത്തനവും ഔഷധ, ഫാർമസി നിയമങ്ങളുടെയും ഹൈക്കോടതി ഉത്തരവിന്റെയും ലംഘനമാണ്.

ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്ക് ആക്ട് 1940, റൂൾസ്- 1945, ഫാർമസി ആക്ട് – 1948 എന്നീ നിയമ വ്യവസ്ഥകളും ഹൈക്കോടതി വിധികളും ഫാർമസിസ്റ്റ്മാരിലൂടെ മാത്രമേ ശാസ്ത്രീയമായി മരുന്ന് വിതരണം ചെയ്യാവൂ എന്ന് കൃത്യമായി വിവക്ഷിക്കുന്നുണ്ട്. ആയതിനാൽ ഈ നിയമവിരുദ്ധ ഉത്തരവ് പിൻവലിക്കുകയോ, ഇല്ലെങ്കിൽ ആരോഗ്യ ഉപകേന്ദ്രങ്ങളിൽ മരുന്ന് വിതരണത്തിന്ന് നിയമപരമായി അർഹതപ്പെട്ടിട്ടുള്ള ഫാർമസിസ്റ്റുമാരെ നിയമിക്കുകയോ ചെയ്യണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) അവശ്യപ്പെട്ടു.

പ്രസ്തുത ഉത്തരവിൽ പറഞ്ഞിട്ടുള്ള ഭൂരിഭാഗം മരുന്നുകളും അതിവ ശ്രദ്ധയോടെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കേണ്ടുന്ന ആന്റിബയോട്ടിക് മരുന്നുകൾ , വേദനാ സംഹാരികൾ, വിവിധ വിഭാഗങ്ങളിൽ പെടുന്ന ജീവിത ശൈലീ രോഗ മരുന്നുകൾ എന്നിവയാണ്.

ആന്റിബയോടിക് മരുന്നുകൾ അതീവ ശ്രദ്ധയോടെ ഡോക്ടർമാരുടെ കർശന നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കണമെന്നും, ആന്റിബയോടിക് റസിസ്റ്റൻസ് വിഷയത്തിൽ വ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ വകുപ്പ്, മരുന്ന് വിതരണതിന്ന് യോഗ്യത നേടാത്ത ഇതര ജീവനക്കാരിലൂടെ ആന്റിബയോട്ടിക്കുകൾ യഥേഷ്ടം വിതരണം ചെയ്യാമെന്ന് നിർദ്ദേശിക്കുന്നത് നിയമ വ്യവസ്ഥയ്ക്കും, സാമാന്യ നീതിക്കും വിരുദ്ധമാണ്.

സംസ്ഥാനത്ത് മരുന്ന് വിതരണത്തിന് ശാസ്ത്രീയമായ യോഗ്യത നേടിയ 80,000 ൽ പരം രജിസ്ട്രേഡ് ഫാർമസിസ്റ്റുമാർ നിലവിലുണ്ട്. കൂടാതെ സർക്കാർ, സർക്കാർ അംഗീകൃത ഫാർമസി കോളേജുകളിൽ നിന്നും ആയിരക്കണക്കിന് പേർ ഒരോ വർഷവും യോഗ്യത നേടി പുറത്ത് വരുന്നുണ്ട് , ഇവരെ നോക്കുകുത്തികളാക്കി , മരുന്ന് വിതരണം ഇതര ജീവനക്കാർ നടത്തണമെന്ന് പറയുന്നത് അനീതിയും, നിയമവിരുദ്ധവുമാണെന്നും, അശാസ്ത്രീയമായ മരുന്ന് വിതരണം പൊതുജനാരോഗ്യത്തിന്ന് ഭീഷണിയാണെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *