കലാസാംസ്കാരിക പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ മാനിക്കൽ ജോസഫ് മാസ്റ്ററുടെ നിര്യാണത്തിൽ കല്ലോടി പൗരാവലി അനുശോചിച്ചു.ഉദയാ വായനശാലയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളായ ജോർജ് പടകൂട്ടിൽ, ലത വിജയൻ, ഉഷാ വിജയൻ, വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പി.യു. ജോൺ, കെ.എ ആൻ്റണി, കുന്നത്ത് മത്തച്ചൻ, എം.കെ ജോർജ്, സജി ജോൺ എന്നിവർ സംസാരിച്ചു.എൻ.വി.ജോർജ് സ്വാഗതവും ടോമി മാത്യു നന്ദിയും പറഞ്ഞു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.