കൽപ്പറ്റ: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് മുഖേന ട്രാൻസ് ജെൻഡർ വ്യക്തികൾ നേരിടുന്ന സാമൂഹിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും സേവനങ്ങളുടെ ലഭ്യതയും തുല്ല്യ അവകാശങ്ങളും ഉറപ്പു വരുത്തുന്നതിനുമായി വയനാട് ജില്ലയിലെ ജനപ്രതിനിധികൾ, കുടുബശ്രീ സി.ഡി.എസ്, എ.ഡി.എസ്,ആശാ വർക്കർമാർ,ജീവനക്കാർ, ട്രാൻസ് ജെൻഡർ വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി കല്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ തല ബോധവൽക്കരണ പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫിസർ അശോകൻ കെ അദ്ധ്യക്ഷത വഹിച്ചു.
ജൂനിയർ സൂപ്രണ്ട് സഞ്ജയൻ എം.വി, ഷീബ പനോളി, അഡ്വ.ഗ്ലോറി ജോർജ്, ഡോ. ജസ്റ്റിൻ ഫ്രാൻസിസ്, സയാ അലി തുടങ്ങിയവർ സംസാരിച്ചു.