സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 34 അങ്കണവാടി കേന്ദ്രങ്ങളില്‍ കുടിവെള്ള സൗകര്യം ലഭ്യമാക്കുന്നതിനായി വാട്ടര്‍ ടാങ്ക്, സ്റ്റാന്റ്, അനുബന്ധ പൈപ്പ് കണക്ഷന്‍ എന്നിവ സ്ഥാപിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍: 04936 222844.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.