പയ്യമ്പള്ളി വില്ലേജിലെ ശ്രീ കമ്മന വള്ളിയൂര്‍ ഭഗവതി ക്ഷേത്രത്തിലും തൊണ്ടര്‍നാട് വില്ലേജിലെ ശ്രീ പുള്ളിമാലമ്മന്‍ ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഏപ്രില്‍ 10 ന് വൈകീട്ട് 5 വരെ തലശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോറം കമ്മീഷണര്‍ ഓഫീസിലും www.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.