ഗുലിത മാൻഷൻ: മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ 500 കോടി വിലമതിക്കുന്ന ആഡംബര വസതി…

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്വകാര്യ ഭവനമാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ആന്റിലിയ. കുടുംബസമേതമാണ് മുകേഷ് അംബാനി ഇവിടെ കഴിയുന്നത്. മകള്‍ ഇഷ അംബാനി വിവാഹ ശേഷം ആന്റിലിയയില്‍ നിന്ന് മാറി ഭര്‍ത്താവ് ആനന്ദ് പിരമലിനൊപ്പം ഗുലിത മാന്‍ഷനിലാണ് താമസം.

ആന്റിലിയയെക്കാള്‍ ഒട്ടും പിന്നിലല്ല ഗുലിത മാന്‍ഷനും. മുംബയിലെ വര്‍ളിയില്‍ സ്ഥിതി ചെയ്യുന്ന ഗുലിത മാന്‍ഷന്‍ 500 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് എന്നാണ് റിപ്പോര്‍ട്ട്. അറബിക്കടലിന് അഭിമുഖമായി അഞ്ചു നിലകളിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 50000 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീട് ഡയമണ്ട് തീമിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. തിളങ്ങുന്ന ഗ്ലാസ് ഭിത്തികള്‍ പുറത്തെ മനോഹര കാഴ്ച സമ്മാനിക്കുന്നു.

സ്വിമ്മിംഗ് പൂളും പൂന്തോട്ടവും ബേസ്‌മെന്റില്‍ മൂന്നുനില പാര്‍ക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. പ്രാര്‍ത്ഥനയ്ക്കായി ആന്റിലിയയെ പോലെ ക്ഷേത്രവും ഒരുക്കിയിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായ എന്‍ജിനീയറിംഗ് സ്ഥാപനമായ എക്കേ‌ഴ്‌സ്ലി ഒകല്ലഗന്‍ നിരവധി ത്രീഡി മോഡലിംഗ് ടൂളുകള്‍ ഉപയോഗിച്ചാണ് കെട്ടിടം രൂപകല്പന ചെയ്തത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉടമസ്ഥതയില്‍ ആയിരുന്നു ഈ സ്ഥലവും കെട്ടിടവും. നിലവില്‍ ഇതിവ് 1100 കോടി രൂപ മൂല്യം വരും .

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.