രാജ്യത്തെ ഏറ്റവും വില കൂടിയ ആഢംബര എസ്.യു.വി സ്വന്തമാക്കി കിങ് ഖാൻ

ആയിരം കോടിയും കടന്ന് ചരിത്ര വിജയംനേടി പഠാന്‍ മുന്നേറുന്നുമ്ബോള്‍ രാജ്യത്തെ ഏറ്റവും വില കൂടിയ എസ്.യു.വി സ്വന്തമാക്കി ആഘോഷിക്കുകയാണ് കിങ് ഖാന്‍. ഏകദേശം 8.2 കോടി രൂപ (എക്സ് ഷോറൂം) വില വരുന്ന റോള്‍സ് റോയ്സ് കള്ളിനന്‍റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജ് എന്ന സൂപ്പര്‍ ലക്ഷ്വറി എസ്‌.യു.വി ആണ് ഷാറുഖ് ഖാന്‍ തന്‍റെ ഗരേജിലെത്തിച്ചത്. ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റ് നിറത്തിലുള്ള മോഡലാണിത്. ഇന്ത്യയിലെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണ് ഷാരൂഖ് സ്വന്തമാക്കിയത്. കുറച്ചു മോഡലുകള്‍ മാത്രമേ ഇന്ത്യയിലേക്ക് വില്‍പനക്കെത്തുകയുള്ളു.

ആഢംബരത്തിന്‍റെ അവസാന വാക്കെന്ന് ബ്ലാക് ബാഡ്ജിനെ വിശേഷിപ്പിക്കാം. ഉപഭോക്താവിന്‍റെ ഇഷ്ടാനുസരണം കമ്ബനി തന്നെ വാഹനം കസ്റ്റമൈസ് ചെയ്തുതരും. റോള്‍സ് റോയ്സിന്‍റെ ആഡംബര ചിഹ്നമായ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും ബ്ലാക് ബാഡ്ജില്‍ കറുപ്പ് നിറത്തിലാണുള്ളത്. ഗ്രില്ലും കറുപ്പില്‍ കുളിച്ചിരിക്കുന്നു. കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷനായി 22 ഇഞ്ച് അലോയ് വീലുകള്‍ പ്രത്യേകം നിര്‍മ്മിച്ചവയാണ്.

ഉള്‍ഭാഗങ്ങള്‍ കറുപ്പ് നിറത്താല്‍ മനോഹരമാണ്. കറുപ്പിനൊപ്പം പലയിടത്താ‍യി ഗോള്‍ഡന്‍ ലൈനുകളും നല്‍കിയിട്ടുണ്ട്. 23 ഓളം ഫൈബര്‍ ഒപ്റ്റിക് ലൈറ്റുകള്‍ ഉപയോഗിച്ച്‌ വാഹനത്തിന്റെ റൂഫില്‍ ആകാശ കാഴ്ചയും സൃഷ്ടിച്ചിരിക്കുന്നു. ഒന്നും രണ്ടും നിരയിലുള്ല സീറ്റുകളില്‍ മസാജിങ്ങിനുള്ള സൗകര്യവുമുണ്ട്. 600 എച്ച്‌.പി കരുത്തും 900 എന്‍.എം ടോര്‍ക്കുമുള്ള 6.75-ലീറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷനില്‍ ഉള്ളത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 4×4 ഡ്രൈവ്ട്രെയിനും ലഭിക്കുന്നു. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ കഴിയും. പൂജ്യത്തില്‍ നിന്നു നൂറു കിലോമീറ്ററിലെത്താന്‍ വേണ്ടതോ 4.9 സെക്കന്‍റ് മാത്രം.

അതേസമയം, വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്ബന്നരായ എട്ട് അഭിനേതാക്കളുടെ പട്ടികയില്‍ ഷാരൂഖ് ഖാന്‍ നാലാം സ്ഥാനത്തായിരുന്നു. ടോം ക്രൂസ്, ജാക്കി ചാന്‍, ജോര്‍ജ്ജ് ക്ലൂണി തുടങ്ങിയവരെക്കാള്‍ മുകളിലാണ് അദ്ദേഹത്തെ പട്ടികപ്പെടുത്തിയത്. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം തീയറ്ററുകളില്‍ എത്തിയത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് പഠാന്‍.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.