മാനന്തവാടി : മാനന്തവാടി നഗരസഭ 2022-23 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 36 വാർഡുകളിലും തെരെഞ്ഞെടുക്കപ്പെട്ട ജനറൽ , പട്ടിക ജാതി ,പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.വിതരണ ഉദ്‌ഘാടനം നഗരസഭാ ചെയർ പേഴ്സൺ സി കെ.രത്നവല്ലി നിർവഹിച്ചു.
വൈ.ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ലേഖ രാജീവൻ , പി വി എസ് മൂസ്സ , അഡ്വ സിന്ധു സെബാസ്റ്റ്യൻ, പി.വി ജോർജ്, സെക്രട്ടറി സന്തോഷ് മാമ്പള്ളി എന്നിവർ പ്രസംഗിച്ചു.

വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
തിരുവനന്തപുരം : വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. പീക് സമയ വൈദ്യുതി ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം







