ബത്തേരി:പതിനെട്ട് വയസിന് താഴെയുള്ള ദീർഘകാലം, രോഗശയ്യയിൽ കിടക്കുന്ന സുഖമില്ലാത്ത മക്കൾക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന സൊലേസിന് ബത്തേരി അൽഫോൺസbകോളേജിന്റെ കാരുണ്യ സ്പർശം.കോളേജിലെ ഇ.ഡി. ക്ലബ്ബ് നടത്തിയ ഫുഡ്ഡ്ഫെസ്റ്റിന്റെ ലാഭ വിഹിതമാണ് സൊലേസിന് കൈമാറിയത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊലേസിന്റെ വയനാട്ടിലെ പ്രവർത്തനങ്ങൾക്കാണ് തുക കൈമാറിയത്.കോളിൽ നടന്ന ചടങ്ങിൽ തുക സൊലേസ് വയനാടിന് കൈമാറി.ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.അനിൽകുമാർ. കെ, ലോക്കൽമാനേജർ ഫാ. വിൻസന്റ് പുതുശ്ശേരി, വൈസ് പ്രിൻസിപ്പൽ പ്രവീണ പ്രേമൻ പി.പി, കോർഡിനേറ്റർ
നിൻസി സെബാസ്റ്റ്യൻ, ഇ.ഡി. ക്ലബ്ബ് മെമ്പർമാരായ ഫൈസ ജാസ്മിൻ, സിനാൻ, സിദിഖ്, ഷഹാല എന്നിവർ പങ്കെടുത്തു.സൊലേസ് വയനാട് കൺവീനർ സി.ഡി. സുനീഷ്, അജിത സുരേഷ്, ഗീത വിജയൻ, ജയ പ്രകാശ് എന്നിവർ കാരുണ്യ സ്പർശം തുക സ്വീകരിച്ചു.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ







