തൃക്കൈപ്പറ്റ:ദേശീയ മൗണ്ടൻ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ വിവിധ സൈക്കിൾ ട്രാക്ക് മത്സരങ്ങളിൽ മൂന്നും അഞ്ചും ഒമ്പതും സ്ഥാനം നേടിയ, വയനാട് തൃക്കൈപ്പറ്റ നെല്ലാട്ടുകുടി എൽദോ ബിൻസി ദമ്പതിമാരുടെ മകൻ ആൽബിൻ എൽദോക്ക് ജന്മ നാടായ തൃക്കൈപ്പറ്റയിൽ പാരിജാതം സംസ്കാരീക കൂട്ടായ്മയുടെയും സൈക്കിൾ ക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ തൃക്കൈപ്പറ്റ വെള്ളിത്തോട്
ജനകീയ സ്വീകരണം നൽകി.സ്വീകരണ ചടങ്ങിന് ജോബിഷ്. പി.വി. ഷിബി,എൻ. വി. അജിത സുരേഷ്, രാധ ടീച്ചർ എന്നിവർ നേതൃത്വം നൽകി.തൃക്കൈപ്പറ്റ സെന്തോമാസ്
യാക്കോബായ സുറിയാനി പള്ളിയിൽ സ്റ്റെഫാനോസ് തീരുമേനി മൊമന്റോ നൽകി ആദരിച്ചു.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







