ട്രെയിൻ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു; നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന, അന്വേഷണം ഊര്‍ജ്ജിതം

കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണക്കേസ് പ്രതി നോയിഡ സ്വദേശിയായ ഷഹറൂഖ് സെയ്ഫിയെന്ന് സൂചന. ഫോണിന്റെ ഐ.എം.ഇ.എ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ നിഗമനം. പ്രതിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫോൺ പ്രതി നോയിഡയിൽ നിന്ന് വാങ്ങിയതാണെന്നും പൊലീസ് സംശയിക്കുന്നു.

പ്രതി നോയിഡ സ്വദേശിയാണെന്ന് സൂചന നൽകുന്ന വിവരങ്ങൾ ഇയാളുടെ ഡയറി കുറിപ്പിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് മറ്റൊരു സുപ്രധാന വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. കേസിൽ പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന സംശയത്തെ റെയിൽവെ പൊലീസ് പരിശോധന നടത്തി. കാലിന് പൊള്ളലേറ്റയാൾ ഇന്ന് പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിയെന്ന് സംശയിക്കുന്നയാൾ കണ്ണൂർ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവുമാണ് നൽകിയത്. എന്നാൽ അത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളോട് ആശുപത്രിയിൽ അഡ്മിറ്റാവാൻ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തുപോവുകയായിരുന്നു.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം കാണിച്ച് പൊലീസ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും രണ്ട് നഴ്സ്മാരുടെയും മൊഴിയെടുത്തിട്ടുണ്ട്. കണ്ണൂർ എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയിൽവേ പൊലീസും സംയുക്താമായാണ് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയത്. ഏതെങ്കിലും തരത്തിൽ പ്രതിയിൽ എത്തിച്ചേരാനുള്ള ശ്രമത്തിലാണ് പൊലീസ്. ആലപ്പുഴ എക്സ്പ്രസ് കണ്ണൂരിൽ എത്തിയതിനു ശേഷമാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. അക്രമി ട്രെയിനിൽ തന്നെ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും പൊലീസിന് ഉറപ്പ്വരുത്തേണ്ടതുണ്ട്. അതേസമയം നേരത്തെ സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാളല്ല പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. സി.സി.ടിവി ദൃശ്യങ്ങളിൽ കാണിച്ചത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയേയാണെന്നും പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ റെയിൽവേ പൊലീസ് ഇയാളായിരിക്കാം പ്രതിയെന്ന് സംശയിച്ചിരുന്നു.

സി.സി.ടി.വിയിൽ കാണുന്ന വിദ്യാർഥി പൊള്ളലേറ്റ രീതിയിലല്ല നടന്നിരുന്നത്. രേഖാചിത്രത്തിലുള്ള പ്രതിയുടെ രൂപസാദൃശ്യം ഇയാൾക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. അക്രമം നടന്ന എലത്തൂർ റെയിൽവെസ്റ്റേഷനിന്ന് അൽപം മാറിയുള്ള കാട്ടിക്കുളം ഭാഗത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചുവന്ന ഷർട്ടും ബാഗും കറുത്ത പാന്റും ധരിച്ച യുവാവ് റോഡിൽ ഫോൺവിളിക്കുന്നതും കുറച്ച് സമയത്തിന് ശേഷം ഒരു ബൈക്ക് വരികയും ഇതിൽ കയറിപ്പോകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് റെയിൽവെ പൊലീസിന് സംശയത്തിനിടയാക്കിയിരുന്നു. ചുവന്ന ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവാണ് ട്രെയിനിൽ തീയിട്ടതെന്ന് യാത്രക്കാർ മൊഴിയും നൽകിയിരുന്നു.

ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.

സന്നദ്ധം :ദുരന്ത നിവാരണ പരിശീലനം നടത്തി

മുട്ടിൽ: മുട്ടിൽ WOVHSS,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ പരിശീലനം നടത്തി. NSS ആക്ഷൻ പ്ലാനിലെ “സന്നദ്ധം” പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ ഫയർ ആൻ്റ് റസ്ക്യൂ ടീമംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

അധ്യാപക നിയമനം

ഗവൺമെൻറ് എൽ.പി. സ്കൂൾ ചേകാടിയിൽ (തിരുനെല്ലി) ഒഴിവുള്ള എൽ.പി.എസ്.ടി. അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 2025 ഒക്ടോബർ 31ന് വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്. നിശ്ചിത

യൂനാനി അലർജി മെഡിക്കൽ ക്യാമ്പ് ബുധനാഴ്‌ച

മാനന്തവാടി:വിട്ടു മാറാത്ത തുമ്മൽ, ചുമ, കഫക്കെട്ട്, കണ്ണ് ചൊറിച്ചിൽ തൊണ്ട ചൊറിച്ചിൽ, മൂ ക്കിലെ ദശ അസുഖം എന്തുമാവട്ടെ പരിഹാരം അർവാഹ് യൂനാനിയിലുണ്ട്. മാനന്ത വാടി ക്ലബ്കുന്ന് ക്ലിബ ട്യൂറിസ്റ്റ് ഹോയീന് സമീപം ബുധനാഴ്‌ച

താത്പര്യപത്രം ക്ഷണിച്ചു.

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ സോഷ്യൽ മീഡിയ മാനേജ്‌മന്റ്, ക്രിയേറ്റീവ് കണ്ടന്റ് എന്ന സേവനങ്ങൾക്കായി യോഗ്യരായ ഏജൻസികൾ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ഏജൻസികൾ തങ്ങളുടെ പ്രൊഫൈൽ, പ്രവർത്തനരീതി, നിർദ്ദേശിക്കുന്ന ഡെലിവറബിളുകൾ, പ്രോജക്ട്

കേരളാ തീരത്ത് ശക്തമായ കാറ്റ്, 5 ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിൽ മോന്താ ചുഴലിക്കാറ്റും അറബിക്കടലിൽ തീവ്ര ന്യുനമർദ്ദവും, മഴ കനക്കും.

തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റ്. മണിക്കൂറിൽ 74 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാൾ ഉൾക്കടലിൽ മോന്ത ചുഴലിക്കാറ്റും അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം എന്നിങ്ങനെ കാലാവസ്ഥ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ച്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാലച്ചാൽ, കാരക്കമല കോഫി, കാരക്കമല മരമിൽ, വേലുക്കരകുന്ന്, അഞ്ചാം മൈൽ-ബിഎസ്എൻഎൽ, പാലാമണ്ഡപം, പായ്മൂല പ്രദേശങ്ങളിൽ നാളെ(ഒക്‌ടോബർ 28) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.