റമദാൻ സ്പെഷ്യൽ; കുഞ്ഞിപത്തൽ

വളരെ രുചികരമായ വിഭവമാണ് കുഞ്ഞിപത്തൽ.കണ്ണൂരുകാരുടെ ഇഷ്ട്ട ഇഫ്താർ വിഭവമായ കുഞ്ഞിപത്തൽ റമദാനിൽ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന സ്പൈസിയും ടേസ്റ്റിയുമായ വിഭവമാണ്.

ചേരുവകൾ:

അരിപ്പൊടി – 1 കപ്പ്‌
ചിക്കൻ – 300 ഗ്രാം
സവാള – 2 ഇടത്തരം
തക്കാളി – 2 എണ്ണം
പച്ചമുളക് – 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾസ്പൂൺ
ഓയിൽ – 3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1ടീസ്പൂൺ
ഗരംമസാലപ്പൊടി – 1/4 ടീസ്പൂൺ
കറിവേപ്പില
മല്ലിയില
വെള്ളം – പാകത്തിന്
തേങ്ങചിരകിയത് – 1/2 കപ്പ്‌
ചെറിയ ഉള്ളി – 4 എണ്ണം
പെരുംജീരകം – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
തേങ്ങ – 1/2 കപ്പ്‌
ചെറിയുള്ളി – 6 എണ്ണം
പെരുംജീരകം – 1 ടീസ്പൂൺ
നെയ്യ് – 1 ടേബിൾസ്പൂൺ
കറിവേപ്പില
ചെറിയുള്ളി – 5 എണ്ണം

തയ്യാറാക്കുന്ന വിധം:

ആദ്യം തന്നെ ചൂടായ പ്രഷർ കുക്കറിൽ കുറച്ച് ഓയിൽ ചൂടാക്കിയശേഷം സവാള ചേർത്ത് ഇത് വഴന്ന ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ഇതിന്റ പച്ചമണം മാറുന്നതുവരെ വഴറ്റാം. ശേഷം തക്കാളി ചേർക്കാം. ഇതിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർക്കാം. ഒന്ന് ചൂടാക്കിയെടുത്ത ശേഷം ഇതിൽ ചിക്കൻ ചേർക്കാം. നന്നായി യോജിപ്പിച്ച് കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് ശേഷം പാകത്തിന് വെള്ളം ചേർത്തു വേവിച്ചെടുക്കാം.

ഇനി കുഞ്ഞിപ്പത്തൽ തയ്യാറാക്കാൻ അരിപ്പൊടി, തേങ്ങാക്കൂട്ട്, ഉപ്പ് എന്നിവ ചേർത്ത് കുഴച്ചെടുത്തതിന് ശേഷം മാവ് ചെറിയ ഉരുളകളാക്കി ചെറുതായി ഒന്ന് പ്രസ് ചെയ്യാം. ഇത് ഒരു 30 മിനിറ്റ് ആവികയറ്റി എടുക്കാം.

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ഇതിൽ ചെറിയുള്ളി, കറിവേപ്പില, തേങ്ങാക്കൂട്ട് എന്നിവ ചേർത്ത് കൊടുക്കാം. ഇതിൽ ചിക്കൻ ഗ്രേവി ചേർത്തു നന്നായി ചൂടാക്കി വറ്റിച്ചെടുക്കാം. ഇതിൽ വേവിച്ചെടുത്ത കുഞ്ഞിപ്പത്തൽ ചേർക്കാം. കുറച്ച് ഗരം മസാലപ്പൊടി, മല്ലിയില എന്നിവ ചേർത്തു കൊടുക്കാം.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.