ചെന്നലോട്: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ജില്ലയിലെ പ്രമുഖ മാനസിക രോഗാശുപത്രിയായ ലൂയിസ് മൗണ്ട് ആശുപത്രിയുടെ സഹകരണത്തോടെ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. റോസ് മാത്യു അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ, ലൂയിസ് മൗണ്ട് കോൺവെൻ്റ് മദർ സുപ്പിരിയർ സിസ്റ്റർ റോസ് മരിയ, അൻവിൻ സോയി, ജിനേഷ്, സിസ്റ്റർ ആൻ മരിയ, കുര്യൻ പായിക്കാട്ട്, ഇ എം സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ശുചീകരണത്തിന് സൈക്കോളജി, സോഷ്യൽ വർക്ക് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകി.

സ്ഥാനാർത്ഥികൾ ചെലവ് കണക്ക് നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത ഫോറത്തിൽ ജനുവരി 10 നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ







