കൽപ്പറ്റ : ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി “എല്ലാവർക്കും ആരോഗ്യം” എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജെ.സി.ഐ. കൽപ്പറ്റയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റിൽ സൗജന്യ ഹെൽത്ത് ചെക്കപ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സുദർശൻ ബി.പി. ഉൽഘാടനം ചെയ്തു. ജെസിഐ കൽപ്പറ്റ ഓർഗനൈസേഷൻ പ്രസിഡന്റ് ബേബി നാപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ഡോ.ഷാനവാസ് പള്ളിയാൽ, ഡോ. പാർവണേന്ദു എം, ഡോ. നൂർജഹാൻ എസ് , ഇ.വി. അബ്രഹാം, ടി.എൻ. ശ്രീജിത്ത്, ബി.മുഹമ്മദ് ബഷീർ, മുഹമ്മദ് സക്കറിയ, സംഗീത സി.ജി., റെനിൽ മാത്യൂസ്, സജീഷ് കുമാർ എം, ഷാജി പോൾ എന്നിവർ സംസാരിച്ചു.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







