വിമൻ ചേംബർ വനിതാ സംരംഭക പ്രദർശന വിപണന മേള നാളെ സമാപിക്കും.

കൽപ്പറ്റ : വയനാട്ടിൽ ആദ്യമായി സ്ത്രീ സംരംഭകർക്കായി കൽപ്പറ്റ എൻ.എം.ഡി.സി.യിൽ പ്രദർശന വിപണന മേള തുടങ്ങി. മൂന്ന് ദിവസത്തെ
വനിതാ സംരംഭക പ്രദർശന വിപണന മേള വെള്ളിയാഴ്ച രാത്രി സമാപിക്കും.വിമൻ ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ നേതൃത്വത്തിൽ ‘ഛായാമുഖി 2023’ എന്ന പേരിൽ വെള്ളിയാഴ്ച വൈകിട്ട് വരെയാണ് മേള. മേളയിൽ വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളാണ് ഇടം പിടിച്ചിട്ടുള്ളത്.

എല്ലാ വർഷവും വനിതകളുടെ പ്രദർശന മേള സംഘടിപ്പിക്കാനാണ് സംഘാടകർ തീരുമാനിച്ചിട്ടുള്ളത്. രാവിലെ പത്തു മുതൽരാത്രി ഏഴു വരെയാണ് മേള നടക്കുക .വനിതകൾക്ക് വേണ്ടി വനിതകളുടെ വാണിജ്യ സംഘടന ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പ്രദർശന മേള വയനാട്ടിൽ സംഘടിപ്പിക്കുന്നത്.
വനിതാ സംരംഭകർക്ക്‌ അവരുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും വിപണനം ചെയ്യാനുമുള്ള സ്ഥിരം വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
കൽപ്പറ്റ എൻ.എം ഡി സി ഹാളിൽ ഒരുക്കുന്ന മേളയുടെ ഉത്ഘാടനം എം.എൽ.എ ടി.സിദ്ധീഖ് നിർവഹിച്ചു.
വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ ലോഗോ ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ മുജീബ് കേയം തൊടി അനാവരണം ചെയ്തു.
വിമൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് അന്ന ബെന്നി അധ്യക്ഷത വഹിച്ചു .
ടൂറിസം , ആയുർവ്വേദം , സന്ദര്യ വർധക ഉൽപ്പന്നങ്ങൾ, ഭക്ഷ്യ സംസ്കരണം,ഡയറി , സ്ത്രീ സൗഹൃദ ടൂറിസം, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ നിന്നൊക്കെ കമ്പനികൾ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. . മേളയോടനുബന്ധിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പും ആയുർവേദ ചികിത്സ ക്ലാസ്സുകളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ബിന്ദു മിൽട്ടൺ , ഡോ.നിഷ ബിപിൻ, കൽപ്പറ്റ നഗര സഭാ കൗൺസിലർ വിനോദ് കുമാർ, നബാർഡ് എ.ജി.എം. വി. ജിഷ, അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്ര സി നി യർ സയൻ്റിസ്റ്റ് ഡോ.എൻ.ഇ. സഫിയ തുടങ്ങിയവർ സംസാരിച്ചു.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വനിതാ സംരംഭകർക്കായി നടക്കുന്ന സെമിനാറിൽ കോർപ്പറേറ്റ് ട്രെയ്ൻ ജാസ്മിൻ കരീം സംരംഭകരുമായി സംവദിക്കും. വെള്ളിയാഴ്ച രാത്രി മേള സമാപിക്കും.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.