കൽപ്പറ്റ : മനുഷ്യനെ നിയന്ത്രിക്കുന്ന കേന്ദ്ര ബിന്ദുവാണ് മനസ്സ്. മനസ്സിലെ ദുഷ്ചിന്തകളോട് പോരാടി സത് വിചാരങ്ങളിൽ കേന്ദ്രീകരിക്കാനുള്ള പരിശീലനമാണ് റമദാൻ വ്രതമെന്ന് ഡോ. ജമാലുദ്ദീൻ ഫാറൂഖി അഭിപ്രായപ്പെട്ടു. കെ.എൻ.എം ജില്ലാ ഇഫ്താർ സംഗമവും മുജാഹിദ് സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ .എം മർകസുദ്ദഅവ ജില്ലാ പ്രസിഡന്റ് എസ്.സലീം മാസ്റ്റർ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സുഹൈൽ സാബിർ , സൈതലവി എൻജിനീയർ , ഹക്കീം അമ്പലവയൽ , ഹാസിൽ കെ , അബ്ദുൾ സലാം കെ , ഷെറീന ടീച്ചർ, അബ്ദുൾ ജലീൽ മദനി, അഫ്രിൻ ഹനാൻ എന്നിവർ പ്രസംഗിച്ചു.

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി







