റമദാനായതിനാൽ ഗ്യാൻവാപി മസ്ജിദ് കേസ് ഉടൻ പരിഗണിക്കണമെന്ന് അപേക്ഷ, ഏപ്രിൽ 14ന് കേൾക്കാമെന്ന് സുപ്രിംകോടതി.

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസ് ഏപ്രിൽ 14ന് കേൾക്കാമെന്ന് സുപ്രിംകോടതി. സീനിയർ അഭിഭാഷകൻ ഹുസേഫാ അഹ്മദി കേസ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവർക്ക് മുമ്പാകെ വ്യാഴാഴ്ച കേസ് ഉന്നയിച്ചതോടെയാണ് തീരുമാനം. അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് എന്ന ഗ്യാൻവാപിയുടെ കമ്മിറ്റിക്ക് വേണ്ടിയാണ് ഇദ്ദേഹം ഹാജരായത്. വിശ്വാസികളുടെ വിശുദ്ധ മാസം റമദാൻ വന്നതിനാൽ കേസ് പെട്ടെന്ന് പരിഗണിക്കണമെന്ന് അഹ്മദി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കേസ് 14ന് പരിഗണിക്കുന്നത്.

കഴിഞ്ഞ വർഷം മേയിൽ മസ്ജിദിൽ നടത്തിയ സർവേയിൽ ‘ശിവലിംഗം’ കണ്ടെത്തിയതായി ആരോപണം ഉയർന്നിരുന്നു. നമസ്‌കാരത്തിന് മുമ്പ് അംഗവിശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന വുദുഖാനയിൽ നിന്ന് ഇത് കണ്ടെടുത്തുവെന്നാണ് ആരോപണം. എന്നാൽ അത് വാട്ടർ ഫൗണ്ടയ്‌നണെന്നാണ് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയത്.

സർവേയെ തുടർന്ന് വാരണാസി കോടതി സ്ഥലം സീൽ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഗ്യാൻവാപി മസ്ജിദ് കോംപ്ലക്‌സിനകത്തായി പടിഞ്ഞാറേ മതിലിന് പിറകിലായി ഹിന്ദു ദേവാലയമുണ്ടെന്നും അവിടെ സ്ഥിരം പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചു ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു വാരണാസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി. തുടർന്ന് 2022 മേയ് 17ന് വാരണാസി കോടതിയുടെ ഉത്തരവ് നിലനിർത്തി മസ്ജിദിലേക്കുള്ള പ്രവേശനം സുപ്രിംകോടതി നിയന്ത്രിച്ച് ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു. 2022 മേയ് 20ന് സുപ്രിംകോടതി കേസ് വീണ്ടും വാരണാസി ജില്ലാ കോടതി കേൾക്കണമെന്ന് നിർദേശിച്ചു. വൈകാരികമായ ഈ വിഷയവുമായി ബന്ധമുള്ള മുതിർന്ന പരിചയ സമ്പത്തുള്ള ജഡ്ജി കേസ് കേൾക്കണമെന്നായിരുന്നു നിർദേശത്തിന് പിറകിലെ കാരണം. മസ്ജിദ് കമ്മിറ്റിയുടെ പരിപാലനാവകാശ ഹരജി സി.പി.സിയുടെ റൂൾ 11, ഓർഡർ ഏഴ് പ്രകാരം പരിഗണിക്കണമെന്നും പറഞ്ഞു.

എന്നാൽ 2022 സെപ്തംബറിൽ മസ്ജിദ് കമ്മിറ്റിയുടെ പരിപാലനാവകാശ ഹരജി ജില്ലാ കോടതി തള്ളി. 1991ലെ പ്ലേസസ് ഓഫ് വർഷിപ് ആക്ട് പ്രകാരം ഇതിന് തടസ്സമില്ലെന്നും പറഞ്ഞു. അതേസമയം, ‘ശിവലിംഗം’ ശാസ്ത്രീയ പരിശോധന നടത്തണമെന്നും കാർബൺ ഡേറ്റിംഗ് നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയും വാരണാസി കോടതി തള്ളി. തുടർന്ന് വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടു. ശേഷം ‘ശിവലിംഗ’ത്തിന്റെ കാലം നിർണയിക്കാൻ ആർക്കിയോളജിക്കൽ ഇന്ത്യയ്ക്ക് ഒരു അവസരം കൂടി നൽകാമെന്ന് കോടതി പറഞ്ഞു. ഏപ്രിൽ 17ന് മുമ്പായി മറുപടി നൽകാൻ അവസാന അവസരം നൽകുകയും ചെയ്തു. ഗ്യാൻവാപി ഹരജികളെല്ലാം ഒന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഏപ്രിൽ 21ന്‌ കേൾക്കാൻ സുപ്രിംകോടതി നേരത്തെ സമ്മതിച്ചിരുന്നു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.