ചുവന്ന അരിയിൽ ഇത്രയേറെ പോഷകമോ? അറിയാം ഈ ഗുണങ്ങള്‍…

മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ചോറ്. അതും വെള്ള ചോറ്. മറ്റെന്തൊക്കെ ഭക്ഷണമുണ്ടെങ്കിലും ഒരു പിടി ചോറെങ്കിലും ഉണ്ണാതെ തൃപ്തിയാകാത്തവര്‍ നമുക്കിടയിൽ ധാരാളമുണ്ട്.

എന്നാൽ, ജീവകങ്ങളും നാരുകളും അടക്കമുളള പോഷകഘടകങ്ങൾ ഏറ്റവും കൂടുതലുളളത് തവിടുളള ചുവന്ന അരിയിലാണ്.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ചുവന്ന അരി. അരിയുടെ ഏറ്റവും കൂടുതൽ പോഷകാംശം ഉളള ഭാഗം അരിമണിയുടെ പുറത്തുളള തവിടാണ്. അരിമണിയുടെ ഉൾഭാഗത്ത് അന്നജം മാത്രമാണ് അടങ്ങിയിരിക്കുന്നത്.

എന്നാൽ, തവിടിൽ ശരീരത്തിനേറ്റവും ആവശ്യമായ ബി കോംപ്ലക്സ് ജീവകങ്ങളായ തയമിൻ, റെബോഫ്ലേവിൻ, നിയാസിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ തവിട് നാരുകളാൽ സമൃദ്ധമാണ്.

ദഹനപ്രക്രിയയ്ക്ക് വ‌ിധ‌േയമാകാത്ത നാരുകൾ രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവിനെ നിയന്ത്രിക്കുന്നതോടൊപ്പം ചുവന്ന അരിക്ക് ഗ്ലൈസിമിക് ഇൻഡക്സ് കുറവാണ്.

അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് അനുയോജ്യം തവിടു കളയാത്ത ചുവന്ന അരിയുടെ ചോറാണ്. വെള്ള ചോറിന് ഗ്ലൈസിമിക് ഇൻഡക്സ് കൂടുതലായതിനാൽ പ്രമേഹ രോഗികള്‍ അവ മിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് ഉചിതം.

ഫൈബര്‍ ധാരാളം ഉള്ളതിനാലും ഫാറ്റ് അടങ്ങിയിട്ടില്ലാത്തതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മലബന്ധം ഒഴിവാക്കാനും വെളളത്തിൽ ലയിച്ചു ചേരാത്ത നാരുകൾ അടങ്ങിയ ചുവന്ന അരി സഹായിക്കും.

പ്രമേഹ നിയന്ത്രണത്തിനു രക്തത്തിലെ കൊളസ്ട്രോൾ നില കുറയ്ക്കാനും തവിട് ഉപകരിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ് ചുവന്ന അരി. വിറ്റാമിന്‍ ബി6, ഇ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

കൂടാതെ പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം എന്നിവ അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ഗ്ലൂട്ടണ്‍ ചുവന്ന അരിയില്‍ ഒട്ടും അടങ്ങിയിട്ടില്ല. ചിലയിനം ക്യാന്‍സര്‍ സാധ്യതകളെ തടയാനും ഇവയ്ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.