തലശ്ശേരി: എരഞ്ഞോളി പാലത്ത് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. സ്ഫോടനം നടന്നത് കഴിഞ്ഞ ദിവസം രാത്രിയാണ്. ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോദിച്ചു . വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുകയുള്ളൂ. തീവ്ര പരിചരണ വിഭാഗത്തിലുള്ള വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







