കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ആരുടെയും പ്രേരണയില്ല:കാഞ്ഞിരത്തിനാൽ ജെയിംസ്

കൽപ്പറ്റ:ഭൂപ്രശ്‌നം പരിഹരിക്കാതെ വയനാട് കലക്ടറേറ്റ് പടിക്കലെ സമരപ്പന്തല്‍ പൊളിക്കാനും തന്നെ അറസ്റ്റു അറസ്റ്റു ചെയ്യാനും മുതിര്‍ന്നാല്‍ അധികാരികള്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത പ്രതികരണം നേരിടേണ്ടിവരുമെന്ന് കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജയിംസ്.ഭൂപ്രശ്‌നത്തില്‍ മുന്‍ കലക്ടര്‍ സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങൾ വിശദീകരിച്ച് വയനാട് പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൻ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ ഉപദേശം നല്‍കി തന്നെ ജില്ലാ ഭരണകൂടത്തിനെതിരെ തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുവെന്ന ജില്ലാ കലക്ടറുടെ സംശയത്തില്‍ കഴമ്പില്ല. പരപ്രേരണയിലല്ല സമരം. പ്രത്യേക താത്പര്യങ്ങളോടെ സമരത്തെ സഹായിക്കാനെത്തിയവരെ ഒഴിവാക്കുകയാണ് ചെയ്തതെന്നും ജെയിംസ് പറഞ്ഞു.
കാഞ്ഞിരത്തിനാല്‍ ജോസ്, ജോര്‍ജ് സഹോദരങ്ങളുടെ ഭൂമി വനം വകുപ്പ് തെറ്റായി പിടിച്ചെടുക്കുകയാണ് ഉണ്ടായതെന്ന് ഇതിനകം നടന്ന അന്വേഷണങ്ങളില്‍ തെളിഞ്ഞതാണ്. 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയും 2013 ഒക്ടോബര്‍ 21ലെ വിജ്ഞാപനവും റദ്ദു ചെയ്ത് ഭൂമി തിരികെ തരണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. ഇതിനു കഴിയുന്നില്ലെങ്കില്‍ സെന്റിന് രണ്ടര ലക്ഷം രൂപ വീതം കമ്പോളവില നല്‍കിയാല്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. നിലവിലെ എ.ഡി.എം മാനന്തവാടി തഹസില്‍ദാര്‍ ആയിരുന്നപ്പോഴാണ് സെന്റിന് 3,217 രൂപ കമ്പോളവിലയായി ശിപാര്‍ശ ചെയ്തത്. ഇതാണിപ്പോള്‍ 20,000 രൂപയിലെത്തിയത്. വൃക്ഷനിബിഡമാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു വനം വകുപ്പ ്പിടിച്ചെടുത്ത ഭൂമി. സ്ഥലത്തെ മരങ്ങളുടെ വിലയും ഉള്‍പ്പെടുത്തിയാണ് സെന്റിന് രണ്ടര ലക്ഷം രൂപ അവകാശികളില്‍ ഒരാളും തന്റെ ഭാര്യയുമായ ട്രീസ ആവശ്യപ്പെട്ടത്. അവകാശികളില്‍ മറ്റുള്ളവര്‍ കമ്പോളവിലയായി എത്രരൂപ ചോദിക്കുന്നുവെന്നത് തന്നെയും ഭാര്യയെയും ബാധിക്കുന്ന പ്രശ്‌നമല്ല. തന്റെയും കുടുംബത്തിന്റെയും നിലപാടില്‍ മാറ്റമില്ല.
ഭൂമി വനം വകുപ്പ് പിടിച്ചെടുത്ത വിഷയത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം സുപ്രീം കോടതിയില്‍ എസ്.എല്‍.പി ഫയല്‍ ചെയ്താല്‍ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് അധികാരികള്‍ പറയുന്നത്. വിലയ്ക്കുവാങ്ങിയ ഭൂമിയുടെ ആധാരം റദ്ദുചെയ്തത് സര്‍ക്കാരാണ് എന്നിരിക്കെ എസ്.എല്‍.പി ഫയല്‍ ചെയ്താല്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് പറയുന്നത് വലിയ തമാശയാണെന്നും ജയിംസ് പറഞ്ഞു.

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.