യു.പി.ഐ ഇടപാടുകളിലെ അപാകതകൾ ഉടൻ പരിഹരിക്കണം: ഐ.എസ്.എം.

മുട്ടിൽ: യു.പി.ഐ ഇടപാടുകളിലെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാര ജനങ്ങളെയും ചെറുകിട വ്യാപാരികളെയുമാണ് , ഇടപാടുകളിലെ പ്രശ്നങ്ങളും ആശങ്കയും അകറ്റി വ്യക്തത വരുത്താൻ ആർ.ബി.ഐ മുന്നോട്ട് വരണം എന്ന് മുട്ടിൽ വ്യാപാരഭവനിൽ ചേർന്ന ഐ.എസ്.എം വയനാട് ജില്ലാ വൊളണ്ടിയർ സമിതിആവിശ്യപ്പെട്ടു.

മുട്ടിൽ നടന്ന വൊളണ്ടിയർ സംഗമവും ഇഫ്ത്താർ മീറ്റിലും യൂണിറ്റി ജില്ലാ ചെയർമാൻ ഇല്ല്യാസ് ബത്തേരി അദ്ധ്യാക്ഷത വഹിച്ചു.വയനാട് വൊളണ്ടിയർ’ സമിതിയുടെ ബ്ലഡ് ബാങ്ക് രൂപികരവും’ ലോഗോം പ്രകാശനവും നടത്തി.
മാസപ്പിറവി മതവും ശാസ്ത്രവും കെ.ജെ.യു ക്രസന്റ് വിംഗ് തയ്യാറാക്കിയ ലഘുപുസ്തക റിവ്യൂയും സംശയങ്ങൾക്കുള്ള മറുപടിയും ഖലീൽ റഹ്മാൻ ഫാറുഖി നിർവഹിച്ചു.വൊളണ്ടിയർ സമിതിയുടെ പ്രസക്തിയും ഭാവി പ്രവർത്തനങ്ങളും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ വിശദീകരിച്ചു.ജില്ലാ കൺവീനർ നിഷാദ് പുൽപ്പള്ളി സ്വാഗതം പറഞ്ഞു.ബഷീർ സ്വലാഹി,അബ്ദുസലാം മുട്ടിൽ,ഹാസിൽ കുട്ടമംഗലം,മഷൂദ് മേപ്പാടി എന്നിവർ സംസാരിച്ചു

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളുരു: ആമസോണില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് മാര്‍ബിള്‍ സ്‌റ്റോണ്‍. ദീപാവലിയോട് അനുബന്ധിച്ച് ആമസോണ്‍ ആപ്പിലൂടെ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത പ്രേമാനന്ദിനാണ് ഫോണിനുപകരം മാര്‍ബിള്‍ ലഭിച്ചത്. ബെംഗളുരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രേമാനന്ദ്

2000രൂപയുടെ സർക്കുലേഷൻ പിൻവലിച്ചപ്പോൾ 500 രൂപ നോട്ടിന് പണികിട്ടി! കള്ളനോട്ടിനെ ചെറുക്കാൻ വരുന്നു പുത്തൻ ഡിസൈൻ

തിരുവനന്തപുരം: സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം

ബത്തേരി: മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ.

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി– കട്ടയാട – പഴുപ്പത്തൂർ റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അവ പൂർത്തിയാകുന്നത് വരെ സുൽത്താൻ ബത്തേരി മുതൽ കട്ടയാട് വരെയും, കട്ടയാട് മുതൽ വാകേരി വരെയും വാഹനഗതാഗതത്തിന് പൂർണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി

ക്വട്ടേഷൻ ക്ഷണിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് പുസ്തകം 2025 കാലവർഷി-തുലാവർഷ മുന്നാരുക്ക, ദുരന്ത പ്രതികരണ മാർഗേരഖ- ഏഴാം പതിപ്പ് എന്ന പുസ്തകം പ്രിന്റ് ചെയ്യുന്നതിനായി പരിചയസമ്പന്നരായ പ്രിന്റിങ് ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

മരങ്ങള്‍ ലേലം ചെയ്യുന്നു.

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിൽ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ 4 രാവിലെ 12ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ -04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.