തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് 160 രൂപയുടെ വര്‍ധനവാണ് ഒരു പവന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5605 രൂപയായി. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില ഇപ്പോള്‍ 44840 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4665 രൂപയാണ്. ഇന്നലത്തെ വിലയില്‍ നിന്ന് 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെയും ഒരു പവന് സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ധിച്ചത്.

സന്നദ്ധം :ദുരന്ത നിവാരണ പരിശീലനം നടത്തി
മുട്ടിൽ: മുട്ടിൽ WOVHSS,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ പരിശീലനം നടത്തി. NSS ആക്ഷൻ പ്ലാനിലെ “സന്നദ്ധം” പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൽപ്പറ്റ ഫയർ ആൻ്റ് റസ്ക്യൂ ടീമംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.







